LiveTV

Live

National

‘ഹിന്ദുമുസ്ലീം ഭായ് ഭായ്’ വൈറലായി ട്വിറ്ററിലെ ഹാഷ് ടാഗ്

ബാബരി കേസിന്‍റെ വിധി പറയുന്ന ദിവസത്തിന്‍റെ പശ്ചാത്തലത്തില്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്ത ഹാഷ്‍ടാഗ് ശ്രദ്ധേയമായി. ‘ഹിന്ദുമുസ്ലീം ഭായ് ഭായ്’ എന്ന ടാഗാണ് ഏറ്റവും അധികം ഉപയോഗിക്കപ്പെട്ടത്

‘ഹിന്ദുമുസ്ലീം ഭായ്  ഭായ്’ വൈറലായി ട്വിറ്ററിലെ ഹാഷ് ടാഗ്

രാജ്യത്തെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതും അതി വൈകാരികമായ് കൈകാര്യം ചെയ്യേണ്ടതുമായ ബാബരി കേസിന്‍റെ വിധി പറയുന്ന ദിവസത്തിന്‍റെ പശ്ചാത്തലത്തില്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്ത ഹാഷ്‍ടാഗ് ശ്രദ്ധേയമായി. ‘ഹിന്ദുമുസ്ലീം ഭായ് ഭായ്’ എന്ന ഹാഷ്‍ടാഗിലാണ് ഒട്ടനവധി ട്വീറ്റുകള്‍ ട്വീറ്റു ചെയ്യപ്പെട്ടത്.

മതസൌഹാര്‍ദ്ദത്തെ ഊട്ടിയുറപ്പിക്കാനും വൈകാരികമായ് പ്രതികരിക്കാതിരിക്കാനും ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങളാണ് ഹാഷ്‍ടാഗിലൂടെ ട്വീറ്റ് ചെയ്യപ്പെട്ടത്. സാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉയോഗിച്ച ഹാഷ്‍ടാഗും ഇതിലൂടെ ചര്‍ച്ചയില്‍ നിറഞ്ഞിരിക്കുകയാണ്. കേസിന്‍റെ ഗൌരവം കണക്കിലെടുത്ത് സോഷ്യല്‍ മീഡിയിലെ ഇടപെടലും ഉപയോഗവും ശ്രദ്ധിക്കണെന്ന് പൊതുജനങ്ങള്‍ക്ക് അധികാരികളുടെ ഭാഗത്തു നിന്ന് ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.

വിധിയുടെ സ്വഭാവം എന്തു തന്നെയായാലും ജനങ്ങള്‍ സമാധാനത്തിലും ജാഗ്രതിയിലുമായിരിക്കണമെന്ന നിര്‍ദ്ദേശം പൊലീസും സംസ്ഥാന ഭരണകൂടങ്ങളും ജനങ്ങള്‍ക്ക് നല്‍കുന്നതിനിടയിലാണ് സാഹോദര്യത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കുന്ന ഹാഷ്‍ടാഗുകള്‍ നവമാധ്യമങ്ങളില്‍ വൈറലാകുന്നത്.