LiveTV

Live

National

ബാബരി കേസ്: കോടതിവിധി പ്രശ്‌ന പരിഹാരത്തിന് സഹായകം, ചില ഭാഗങ്ങൾ സംശയാസ്പദം: സി.പി.എം

ഒത്തുതീർപ്പ് ഫലപ്രദമാകുന്നില്ലെങ്കിൽ കോടതിവിധിയിലൂടെ ഈ വിഷയത്തിന് പരിഹാരം കാണണണെന്ന നിലപാടാണ് എന്നും സി.പി.എം പുലർത്തിപ്പോന്നിട്ടുള്ളത്.

ബാബരി കേസ്: കോടതിവിധി പ്രശ്‌ന പരിഹാരത്തിന് സഹായകം, ചില ഭാഗങ്ങൾ സംശയാസ്പദം: സി.പി.എം

ബാബരി മസ്ജിദ് കേസിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി പ്രശ്‌ന പരിഹാരത്തിന് ഉതകുന്നതാണെങ്കിലും ചില ഭാഗങ്ങൾ സംശയാസ്പദമെന്ന് സി.പി.എം. വൻതോതിലുള്ള അക്രമങ്ങൾക്കും ജനങ്ങളുടെ ജീവനഷ്ടത്തിനും കാരണമാകുന്ന വിധത്തിൽ വർഗീയ ശക്തികൾ മുതലെടുത്ത തർക്കം അവസാനിപ്പിക്കാൻ സുപ്രീംകോടതി വിധി കാരണമാകുമെന്ന് പൊളിറ്റ്ബ്യൂറോ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

രാമക്ഷേത്രം നിർമിക്കണമെന്നതാണ് നയമെന്ന് കോൺഗ്രസ്
Also Read

രാമക്ഷേത്രം നിർമിക്കണമെന്നതാണ് നയമെന്ന് കോൺഗ്രസ്

'വൻതോതിലുള്ള അക്രമങ്ങൾക്കും ജീവനഷ്ടത്തിലും കലാശിക്കുന്നവിധത്തിൽ വർഗീയ ശക്തികൾ മുതലെടുത്ത തർക്കം അവസാനിപ്പിക്കാൻ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഈ വിധിയോടെ ആവശ്യപ്പെടുകയാണ്. ഒത്തുതീർപ്പ് ഫലപ്രദമാകുന്നില്ലെങ്കിൽ കോടതിവിധിയിലൂടെ ഇൗ വിഷയത്തിന് പരിഹാരം കാണണണെന്ന നിലപാടാണ് എന്നും സി.പി.എം പുലർത്തിപ്പോന്നിട്ടുള്ളത്. ഈ വിധി ഈ പ്രശ്‌നത്തിന് ഒരു ജുഡീഷ്യൽ പരിഹാരം സാധ്യമാക്കിയെങ്കിലും ഉത്തരവിന്റെ ചില ഭാഗങ്ങൾ ചോദ്യം ചെയ്യപ്പെടാവുന്നതാണ്.' പ്രസ്താവനയിൽ പറയുന്നു.

'1992-ൽ ബാബരി മസ്ജിദ് പൊളിച്ചത് നിയമലംഘനമാണെന്ന് വിധിയിൽ തന്നെ കോടതി പറയുന്നുണ്ട്. ഇത് ഒരു ക്രിമിനൽ പ്രവൃത്തിയും മതേതര മൂല്യങ്ങൾക്കു മേലെയുള്ള കടന്നുകറ്റവുമായിരുന്നു. പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട കേസുകൾ എത്രയും വേഗം തീർപ്പാക്കുകയും കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്യണം.'

'1991ലെ മതആരാധനാ സ്ഥലങ്ങൾ സംബന്ധിച്ച നിയമത്തെ കോടതി പ്രകീർത്തിക്കുകയുണ്ടായി. ഈ നിയമം പാലിച്ച് മതസ്ഥലങ്ങൾ സംബന്ധിച്ചുള്ള തർക്കങ്ങൾ ഉയർന്നുവരാതിരിക്കാനും മുതലെടുക്കാതിരിക്കാനും ശ്രദ്ധിക്കണം. ഈ വിധി ഉപയോഗിച്ച് മതസൗഹാർദം തകർക്കുംവിധമുള്ള പ്രകോപനപരമായ കാര്യങ്ങൾ ഉണ്ടാകരുതെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ ആഹ്വാനം ചെയ്യുന്നു.'