LiveTV

Live

National

ബാബരി കേസ്: സുപ്രിംകോടതി വിധിയിലെ 10 പ്രധാന പരാമര്‍ശങ്ങള്‍

ബാബരി മസ്ജിദ് തകർക്കപ്പെട്ട ഭൂമി ഹിന്ദുക്ഷേത്രം നിർമിക്കാൻ വിട്ടുനൽകണമെന്ന് സുപ്രീംകോടതി വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് ഐകകണ്ഠ്യേനയുള്ള വിധി.

ബാബരി കേസ്: സുപ്രിംകോടതി വിധിയിലെ 10 പ്രധാന പരാമര്‍ശങ്ങള്‍
  1. ബാബരി മസ്ജിദ് തകർക്കപ്പെട്ട ഭൂമി ഹിന്ദുക്ഷേത്രം നിർമിക്കാൻ വിട്ടുനൽകണം.
  2. 1992-ല്‍ തകര്‍ക്കപ്പെട്ട പള്ളി നിലനിന്നിരുന്ന 2.7 ഏക്കര്‍ കോമ്പൌണ്ട് ഭൂമിക്ക് പകരമായി പള്ളി നിർമിക്കാൻ മുസ്‍ലിംകൾക്ക് അഞ്ച് ഏക്കർ സ്ഥലം നൽകണം. മൂന്ന് മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നടപടിയെടുക്കണം.
  3. പള്ളി തകര്‍ത്തത് നിയമവ്യവസ്ഥക്കെതിരായ കുറ്റകൃത്യം.
  4. 1857-നു മുമ്പ് ഈ ഭൂമി പൂര്‍ണമായി മുസ്‍ലിംകളുടെ കൈവശമായിരുന്നു എന്നതിന് തെളിവില്ല.
  5. അയോധ്യയില്‍ പള്ളി നിര്‍‌മ്മിച്ചത് മീര്‍ ബാഖി.
  6. പള്ളിയുണ്ടാക്കിയ സ്ഥലത്ത് ക്ഷേത്രമുണ്ടായിരുന്നുവെന്ന പുരാവസ്തു വകുപ്പിന്റെ കണ്ടെത്തല്‍ തള്ളാനാകില്ല.
  7. ക്ഷേത്രം തകര്‍ത്താണ് പള്ളിയുണ്ടാക്കിയത് എന്നതിന് തെളിവില്ല.
  8. നിർമോഹി അഖാഡക്ക് പരിചാരകരുടെ അവകാശമില്ല.
  9. സുന്നി വഖഫ് ബോര്‍ഡിന് അയോധ്യയില്‍ തന്നെ ഭൂമി നല്‍കണം.
  10. ബാബരി ഭൂമി കൈമാറുന്നത് വരെ ഉടമാവകാശം കേന്ദ്ര സര്‍ക്കാരിന്