LiveTV

Live

National

വിധി വന്നാല്‍ ഇന്ന് വീണ്ടും ദീപാവലിയെന്ന് പോസ്റ്റിട്ടു; അകത്തായി

ബാബരി കേസിലെ വിധി വരുന്നതിന്റെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങളുടെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

വിധി വന്നാല്‍ ഇന്ന് വീണ്ടും ദീപാവലിയെന്ന് പോസ്റ്റിട്ടു; അകത്തായി

ബാബരി വിധിയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ വിദ്വേഷ പ്രചാരണം നടത്തിയതിന് മഹാരാഷ്ട്രയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര ധൂല ജില്ലയില്‍ നിന്നുള്ള സഞ്ജയ് രാമേശ്വറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാബരി കേസിലെ വിധി വരുന്നതിന്റെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങളുടെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

ബാബരി ഭൂമിയിൽ ഹിന്ദുക്ഷേത്രം നിർമിക്കാൻ സുപ്രീംകോടതി വിധി; പള്ളി പണിയാൻ വേറെ സ്ഥലം നൽകണം
Also Read

ബാബരി ഭൂമിയിൽ ഹിന്ദുക്ഷേത്രം നിർമിക്കാൻ സുപ്രീംകോടതി വിധി; പള്ളി പണിയാൻ വേറെ സ്ഥലം നൽകണം

ശ്രീരാമ ജന്മ ഭൂമിയില്‍ നീതി നടപ്പായാല്‍ നീതി നടപ്പായാല്‍ ഒരിക്കല്‍ കൂടി ദീപാവലി ആഘോഷിക്കുമെന്നാണ് ഇയാള്‍ കുറിച്ചത്. അത്തരമൊരു വിധി ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത പാട് മായ്ച്ചു കളയുമെന്നും ഇതോടൊപ്പം കൂട്ടിച്ചേര്‍ത്തു.

ബാബരി ഭൂമി തര്‍ക്കം; നാള്‍വഴിയിലൂടെ..
Also Read

ബാബരി ഭൂമി തര്‍ക്കം; നാള്‍വഴിയിലൂടെ..

സെക്ഷന്‍ 153 (1) (ബി), ഐ.പി.സി 188 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്ന് രാവിലെ പത്തരക്ക് ബാബരി കേസിലെ അന്തിമ വിധി സുപ്രീംകോടതി പ്രഖ്യാപിക്കാനിരിക്കുകയാണ്.