LiveTV

Live

National

ദുരന്തത്തിന്റെ മൂന്നാം വാർഷികം; നോട്ട് നിരോധനം വീണ്ടും ചർച്ചയാക്കി സോഷ്യൽ മീഡിയ

നോട്ട് നിരോധനം സാധാരണക്കാരനുമേൽ അടിച്ചേൽപ്പിച്ച ഭീതിയെ ഒരു കവിതയായാണ് കോൺഗ്രസ് നേതാവ് ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.

ദുരന്തത്തിന്റെ മൂന്നാം വാർഷികം; നോട്ട് നിരോധനം വീണ്ടും ചർച്ചയാക്കി സോഷ്യൽ മീഡിയ

500, 1000 രൂപയുടെ നോട്ടുകൾ നിരോധിച്ച് രാജ്യത്തെ വൻപ്രതിസന്ധിയിലേക്കു തള്ളിവിട്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മൂന്നാം വാർഷികത്തിലും വൻപ്രതിഷേധം. ഇന്ത്യൻ ട്വിറ്ററിലെ ആദ്യതരംഗങ്ങളിലെത്തിയ ട്വീറ്റുകളെല്ലാം നോട്ട് നിരോധനവുമായി ബന്ധപ്പെട്ടുള്ളതാണ്. 'നോട്ട് നിരോധനം ദുരന്തം' (#DeMonetisationDisaster), 'മോദീ അങ്ങാടിയിലേക്കു വരൂ...' (#आओ_मोदी_चौराहे_पर), 'നോട്ട് നിരോധനം' (#demonetization), 'നോട്ട്നിരോധനത്തില്‍ നിന്ന് മാന്ദ്യത്തിലേക്ക്' (#NotebandiSeMandiTak) എന്നീ ഹാഷ് ടാഗുകളാണ് ഇന്ത്യന്‍ ട്വിറ്ററിലെ ആദ്യ നാല് സ്ഥാനങ്ങളിലെത്തിയിരിക്കുന്നത്.

ദുരന്തത്തിന്റെ മൂന്നാം വാർഷികം; നോട്ട് നിരോധനം വീണ്ടും ചർച്ചയാക്കി സോഷ്യൽ മീഡിയ

നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ത്തുവെന്നും അതിനെത്തുടര്‍ന്ന് ജനങ്ങള്‍ നേരിട്ടത് തുല്യതയില്ലാത്ത അനീതിയാണെന്നും സമൂഹമാധ്യമങ്ങളിലെ ഉപയോക്താക്കള്‍ വ്യക്തമാക്കുന്നു.

നോട്ട് നിരോധനം സാധാരണക്കാരനുമേൽ അടിച്ചേൽപ്പിച്ച ഭീതി ഒരു കവിതയായി കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.

നിരവധി വീടുകൾ കൊള്ളയടിക്കപ്പെട്ടു / നിരവധി മനുഷ്യർ മരിച്ചു / ഇന്ന് കൂടിച്ചേർന്ന മുറിവുകൾ / ഇപ്പോഴും പച്ചയായി തന്നെ ഉണ്ട് / നീണ്ടുനീണ്ടു പോകുന്ന വരികൾ യ രാപകലില്ലാതെ നീളുന്നു യ പ്രായമേറിയ അമ്മ ഒന്നും കഴക്കാതെ / രാത്രി മുഴുവൻ ഉണർന്നിരിക്കുന്നു / എട്ടാം തിയ്യതിവരുമ്പോൾ / മനുഷ്യർ ഇപ്പോഴും ഭയപ്പെടുകയാണ് / ഇന്ന് കൂടിച്ചേർന്ന മുറിവുകൾ / ഇപ്പോഴും പച്ചയായി തന്നെ ഉണ്ട്‌
ശശി തരൂര്‍

നോട്ട് നിരോധം ഇന്ത്യൻ സാമ്പത്തികവ്യവസ്ഥക്ക് ഏൽപ്പിച്ച ആഘാതങ്ങൾ ഓർമപ്പെടുത്തുന്ന ആയിരക്കണക്കിന് ട്വീറ്റുകളാണ് നിറയുന്നത്.

നോട്ട് നിരോധനശേഷം സാമ്പത്തികാവസ്ഥ പൂർവസ്ഥിതിയിലാക്കാൻ 'എനിക്ക് 50 ദിവസം തരൂ...' എന്ന് മോദി പ്രസംഗിച്ചതിന്റെ വീഡിയോയും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

നോട്ട് നിരോധനം കാരണം ബാധിക്കപ്പെട്ട ജനങ്ങളുടെ പ്രതികരണങ്ങളും രോഷവും പലരും ഓർമിപ്പിക്കുന്നു.

നിരോധിച്ച ശേഷം നിലവിൽ വരുന്ന പുതിയ നോട്ടുകളിൽ ജി.പി.എസ് സംവിധാനം ഉണ്ടാകുമെന്നും ബാങ്കുകളിലല്ലാതെ നോട്ടുകൾ കൂട്ടമായി സംഭരിച്ചാൽ ഇൻകം ടാക്‌സ് വിഭാഗത്തിന് അത് കണ്ടെത്താൻ കഴിയുമെന്നുമുള്ള സംഘ് പരിവാർ അനുകൂല മാധ്യമപ്രവർത്തകരുടെ അവകാശവാദങ്ങളും ചർച്ചയാകുന്നുണ്ട്.