LiveTV

Live

National

ഒരു കൈ കൊണ്ട് അടിച്ചാല്‍ ശബ്ദമുണ്ടാകില്ല; അഭിഭാഷകരെ തള്ളി സുപ്രീംകോടതി

തീസ് ഹസാരി ജില്ലാ കോടതിയിൽ അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആദ്യമായാണ് സുപ്രീംകോടതി പ്രതികരിക്കുന്നത്.

ഒരു കൈ കൊണ്ട് അടിച്ചാല്‍ ശബ്ദമുണ്ടാകില്ല; അഭിഭാഷകരെ തള്ളി സുപ്രീംകോടതി

ഡല്‍ഹി തീസ് ഹസാരി സംഘര്‍ഷത്തില്‍ അഭിഭാഷകര്‍ക്കും പങ്കുണ്ടെന്ന് സുപ്രീം കോടതി. ഡല്‍ഹി പൊലീസ് ഏകപക്ഷീയമായി ആക്രമിച്ചെന്ന അഭിഭാഷകരുടെ വാദം സുപ്രീംകോടതി തള്ളി. ഒരു കൈ കൊണ്ട് അടിച്ചാല്‍ ശബ്ദമുണ്ടാകാറില്ലെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.

തീസ് ഹസാരി ജില്ലാ കോടതിയിൽ അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആദ്യമായാണ് സുപ്രീംകോടതി പ്രതികരിക്കുന്നത്. ഒഡീഷയിലെ അഭിഭാഷക സമരവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൌള്‍ അഭിഭാഷകരെ വിമര്‍ശിച്ചത്. ഒരു കൈകൊണ്ട് ആരും കയ്യടിക്കാറില്ല. ഈ വിഷയത്തില്‍ തങ്ങള്‍ തുടര്‍ന്ന മൌനം തന്നെ ഒരു സന്ദേശമാണ്. കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. മറ്റുള്ളവര്‍ മോശമായി പെരുമാറി എന്നത് തങ്ങള്‍ക്ക് മോശമായി പെരുമാറാനുള്ള ന്യായമായി പറയരുതെന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൌള്‍, കെ,എം ജോസഫ് എന്നിവടങ്ങിയ ബഞ്ച് വ്യക്തമാക്കി.

സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവരുടെ എസ്.പി.ജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചു
Also Read

സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവരുടെ എസ്.പി.ജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചു

രണ്ടിടത്തും പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നും കോടതി വിമര്‍ശിച്ചു. ഡല്‍ഹി പൊലീസ് അഭിഭാഷകരെ ഏകപക്ഷീയമായി ആക്രമിച്ചുവെന്ന് ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനാന്‍ മിശ്ര ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു കോടതി വിമര്‍ശം. അതേസമയം സംഘര്‍ഷത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച അഭിഭാഷകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനിതാ കമ്മീഷന്‍ ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യക്ക് കത്തയക്കുകയും ചെയ്തു.