LiveTV

Live

National

സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവരുടെ എസ്.പി.ജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചു

സി.ആര്‍.പി.എഫ് കമാന്‍റോകളുടെ സുരക്ഷ ഏര്‍പ്പെടുത്തും

സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവരുടെ എസ്.പി.ജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചു

സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും എസ്.പി.ജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. പകരം സി.ആര്‍.പി.എഫ് കമാന്‍റോകളുടെ സുരക്ഷ ഏര്‍പ്പെടുത്തും.

ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ 1985ലാണ് എസ്.പി.ജി രൂപീകരിച്ചത്. 3000 പേരടങ്ങുന്ന എസ്.പി.ജി സംഘം പ്രധാനമന്ത്രിക്കും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് സുരക്ഷ ഒരുക്കുന്നത്. എത്രത്തോളം ഭീഷണി നേരിടുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് എസ്.പി.ജി സുരക്ഷ ഒരുക്കുന്നത്.

സുരക്ഷക്കായി പൊലീസ് മുതല്‍ അംഗന്‍വാടി ജീവനക്കാര്‍ വരെ; ബാബരി വിധിക്കായി ഒരുങ്ങി മധ്യപ്രദേശ്
Also Read

സുരക്ഷക്കായി പൊലീസ് മുതല്‍ അംഗന്‍വാടി ജീവനക്കാര്‍ വരെ; ബാബരി വിധിക്കായി ഒരുങ്ങി മധ്യപ്രദേശ്

രാജീവ്ഗാന്ധിയുടെ വധത്തിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സുരക്ഷ ഏര്‍പ്പെടുത്തിയത്. നിലവില്‍ നെഹ്റു കുടുംബത്തിനെതിരെ ഭീഷണിയില്ലെന്നാണ് വിവിധ സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍. നേരത്തെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍റെ എസ്.പി.ജി സുരക്ഷയും കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

സുരക്ഷ പിന്‍വലിക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രാഷ്ട്രീയ പ്രതികാരത്തിൽ അന്ധരായിരിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വിമര്‍ശിച്ചു.