LiveTV

Live

National

ശിവസേനക്ക് മുഖ്യമന്ത്രി പദത്തിലെത്താന്‍ അമിത് ഷായേയും ഫട്നാവിസിനേയും ആവശ്യമില്ല: ഉദ്ധവ് താക്കറെ 

ഇത്ര മോശം ആളുകളോട് സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ചെന്ന് ഓര്‍ക്കുമ്പോള്‍ ദു:ഖം തോന്നുന്നുവെന്ന് ഉദ്ധവ് താക്കറെ

ശിവസേനക്ക് മുഖ്യമന്ത്രി പദത്തിലെത്താന്‍ അമിത് ഷായേയും ഫട്നാവിസിനേയും ആവശ്യമില്ല: ഉദ്ധവ് താക്കറെ 

ബി.ജെ.പിക്ക് മറുപടിയുമായി ശിവസേന. ശിവസേനക്ക് മുഖ്യമന്ത്രി പദത്തിലെത്താന്‍ അമിത് ഷായേയും ദേവേന്ദ്ര ഫട്നാവിസിനേയും ആവശ്യമില്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ചര്‍ച്ചക്കുള്ള വാതില്‍ ശിവസേന തുറന്നിട്ടു. ഇത്ര മോശം ആളുകളോട് സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ചെന്ന് ഓര്‍ക്കുമ്പോള്‍ ദു:ഖം തോന്നുന്നു. സര്‍ക്കാരുണ്ടാക്കാന്‍ ഇതുവരെ എന്‍.സി.പിയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

കാവല്‍ സര്‍ക്കാരിന്‍റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ, മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷം ഫട്നാവിസ് ശിവസേനക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയുണ്ടായി. പലതവണ ശ്രമിച്ചിട്ടും ഉദ്ധവ് താക്കറെ ചര്‍ച്ചക്ക് തയ്യാറായില്ലെന്നായിരുന്നു ഫട്നാവിസിന്‍റെ വിമര്‍ശനം. തങ്ങള്‍ക്ക് മുമ്പില്‍ പല സാധ്യതകളുമുണ്ടെന്ന ‌തെരഞ്ഞെടുപ്പിന് ശേഷമുള്ള ഉദ്ധവ് താക്കറെയുടെ പരാമര്‍ശം ഞെട്ടലുണ്ടാക്കിയെന്നും ഫട്നാവിസ് പറയുകയുണ്ടായി. തുടര്‍ന്നാണ് ബി.ജെ.പിയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ രംഗത്തെത്തിയത്.

ഫഡ്നാവിസ് രാജിവെച്ചു; മഹാരാഷ്ട്രയില്‍ അനിശ്ചിതത്വം തുടരുന്നു
Also Read

ഫഡ്നാവിസ് രാജിവെച്ചു; മഹാരാഷ്ട്രയില്‍ അനിശ്ചിതത്വം തുടരുന്നു

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ അനിശ്ചിതത്വം തുടരുകയാണ്. ശിവസേനയെ അനുനയിപ്പിക്കാന്‍ നിതിന്‍ ഗഡ്കരിയെ അയച്ച് ആര്‍.എസ്.എസ് അവസാനവട്ട ശ്രമം നടത്തിയെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല. മുഖ്യമന്ത്രി പദവി ശിവസേനക്ക് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ചര്‍ച്ചകള്‍ക്കായി മുംബൈയിലെത്തിയ നിതിന്‍ ഗഡ്കരി പറഞ്ഞു.