LiveTV

Live

National

എം.എല്‍.എമാര്‍ക്ക് ബി.ജെ.പി 25 കോടി വാഗ്ദാനം ചെയ്തു; മഹാരാഷ്ട്രയില്‍ കുതിരക്കച്ചവടം അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്

ബി.ജെ.പി കര്‍ണാടകയില്‍ തുടങ്ങിയ കുതിരക്കച്ചവടം മഹാരാഷ്ട്രയില്‍ അനുവദിക്കില്ലെന്ന് നിതിന്‍ റാവത്ത്

എം.എല്‍.എമാര്‍ക്ക് ബി.ജെ.പി 25 കോടി വാഗ്ദാനം ചെയ്തു; മഹാരാഷ്ട്രയില്‍ കുതിരക്കച്ചവടം അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് ബി.ജെ.പി 25 കോടി വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് നിതിന്‍ റാവത്ത്. ബി.ജെ.പി കര്‍ണാടകയില്‍ തുടങ്ങിയ കുതിരക്കച്ചവടം മഹാരാഷ്ട്രയില്‍ അനുവദിക്കില്ലെന്നും നിതിന്‍ റാവത്ത് വ്യക്തമാക്കി.

'ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ പണവുമായി സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രണ്ട് എം.എല്‍.എമാര്‍ക്ക് ഇന്നലെ അവര്‍ 25 കോടി വാഗ്ദാനം ചെയ്തു. കര്‍ണാടകയിലെ കുതിരക്കച്ചവടം തടയാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും'- നിതിന്‍ റാവത്ത് പറഞ്ഞു.

ഫഡ്നാവിസ് രാജിവെച്ചു; മഹാരാഷ്ട്രയില്‍ അനിശ്ചിതത്വം തുടരുന്നു
Also Read

ഫഡ്നാവിസ് രാജിവെച്ചു; മഹാരാഷ്ട്രയില്‍ അനിശ്ചിതത്വം തുടരുന്നു

സര്‍ക്കാര്‍ രൂപീകരിക്കാതെ ജനങ്ങളെ വഞ്ചിക്കുകയാണ് ബി.ജെ.പിയും ശിവസേനയും. സംസ്ഥാനത്തിന്‍റെ വികസനത്തിനായി പ്രവര്‍ത്തിക്കുമെന്നും കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നുമാണ് തെരഞ്ഞെടുപ്പ് കാലത്ത് അവര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം. എന്നിട്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോലും കഴിയാത്ത വിധം കലഹത്തിലാണ് ഇരു പാര്‍ട്ടികളുമെന്ന് നിതിന്‍ റാവത്ത് വിമര്‍ശിച്ചു.

ശിവസേനയുടെ എം.എല്‍.എമാരെയും ബി.ജെ.പി വിലക്കെടുക്കാന്‍ ശ്രമിക്കുന്നതായി ആരോപണമുണ്ട്. കുതിരക്കച്ചവട ഭീഷണി നിലനില്‍ക്കെ ശിവസേനയും കോണ്‍ഗ്രസും എം.എല്‍.എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റി.