LiveTV

Live

National

ഇന്ത്യയിലേക്ക് നാടുകടത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് നീരവ് മോദി യു.കെ കോടതിയില്‍

ഇതോടെയാണ് തന്നെ ഇന്ത്യയിലേക്ക് നാടുകടത്തുകയോ കൈമാറുകയോ ചെയ്താല്‍ ആത്മഹത്യ ചെയ്യുമെന്ന് നീരവ് മോദി ഭീഷണി മുഴക്കിയത്. 

ഇന്ത്യയിലേക്ക് നാടുകടത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് നീരവ് മോദി യു.കെ കോടതിയില്‍

ഇന്ത്യയിലെ ശതകോടികളുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ബ്രിട്ടനില്‍ അറസ്റ്റിലായ വജ്ര വ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ യു.കെ കോടതി വീണ്ടും തള്ളി. കടുത്ത വിഷാദരോഗത്തിന് അടിമയാണെന്നും താങ്ങാനാവാത്ത ഉത്കണ്ഠ അനുഭവിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് നീരവ് മോദി ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയാണ് നീരവ് മോദി രാജ്യം വിട്ടത്. ജാമ്യം ലഭിച്ചാല്‍ വീട്ടുതടങ്കലില്‍ കഴിയാന്‍ സന്നദ്ധനാണെന്നും 40 ലക്ഷം പൌണ്ട് ജാമ്യത്തുകയായി കെട്ടിവെക്കാമെന്നും നീരവ് മോദിയുടെ അഭിഭാഷകന്‍ അറിച്ചെങ്കിലും ജാമ്യം കിട്ടിയാല്‍ രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് യു.കെ കോടതി ഹരജി തള്ളിയത്. ഇതോടെയാണ് തന്നെ ഇന്ത്യയിലേക്ക് നാടുകടത്തുകയോ കൈമാറുകയോ ചെയ്താല്‍ ആത്മഹത്യ ചെയ്യുമെന്ന് നീരവ് മോദി ഭീഷണി മുഴക്കിയത്. ഡിസംബര്‍ നാലിനാണ് അടുത്ത വാദം കേള്‍ക്കുക.

പി.എന്‍.ബി വായ്പാ തട്ടിപ്പ് കേസില്‍ നീരവ് മോദിയും മെഹുല്‍ ചോക്സിയുമായി പ്രധാന പ്രതികള്‍. തട്ടിപ്പ് വെളിച്ചത്തു വന്നതിന് പിന്നാലെ ഇരുവരും രാജ്യം വിട്ടിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 19 നാണ് സ്കോട്‍ലാന്‍ഡ് യാര്‍ഡ് നീരവ് മോദിയെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നിരവധി തവണ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ നീരവ് മോദിക്ക് സമന്‍സ് അയച്ചെങ്കിലും ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് നീരവ് മോദിയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഏജന്‍സികള്‍ ബ്രിട്ടനെ സമീപിച്ചിരുന്നു.