LiveTV

Live

National

ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ 13 പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

കൂലിത്തൊഴിലാളിയായ മുബാറക് അന്‍സാരിയെയാണ് മോഷണമാരോപിച്ച് ആള്‍ക്കൂട്ടം അടിച്ചു കൊന്നത്

ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ 13 പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

തബ്രീസ് അന്‍സാരിക്ക് ശേഷം ‌ജാര്‍ഖണ്ഡില്‍ വീണ്ടും ‌ആള്‍ക്കൂട്ട കൊലപാതകം. കൂലിത്തൊഴിലാളിയായ മുബാറക് അന്‍സാരിയെ മോഷണമാരോപിച്ച് അടിച്ചുകൊന്ന 13 പേര്‍ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ആക്രമണത്തിന് ഇരയായ അക്തര്‍ അന്‍സാരി ആശുപത്രിയില്‍ ചികിത്സയിലാണ്. ജാര്‍ഖണ്ഡ് പൊലീസ് തയ്യറാക്കിയ എഫ്.ഐ.ആറിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. ധന്‍ബാദ് ജില്ലയിലെ ഗോവിന്ദ്പൂര്‍ ബോക്കാറോ തര്‍മല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ‌കൂലിത്തൊഴിലാളികളായ സഹോദരങ്ങളാണ് ആക്രമണത്തിന് ഇരയായത്. മോഷണമാരോപിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ മുബാറക് പിന്നീട് കൊല്ലപ്പെട്ടു. എന്നാല്‍ മോഷണം നടത്തിയെന്ന ആരോപണം ബന്ധുക്കള്‍ നിഷേധിച്ചു.

ആള്‍ക്കൂട്ട അക്രമങ്ങള്‍ ഒഴിവാക്കി ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട്
Also Read

ആള്‍ക്കൂട്ട അക്രമങ്ങള്‍ ഒഴിവാക്കി ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട്

രണ്ട് ഏക്കര്‍ ഭൂമിയില്‍ കൃഷി ചെയ്യുന്നയാളാണ് ‌മുബാറക്. ഒരിക്കലും മോഷണമല്ല കാരണം. നേരത്തെ ഒരു തര്‍ക്കമുണ്ടായിരുന്നു. അതിന് പകരം ചോദിക്കാനാണ് മോഷണം ആരോപിച്ച് അടിച്ചുകൊന്നതെന്നും കൊല്ലപ്പെട്ട മുബാറക് അന്‍സാരിയുടെ ഭാര്യ പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ അക്തര്‍ അന്‍സാരി ആശുപത്രിയില്‍ ചികിത്സയിലാണ്. ‌കൊലപാതകം, വധശ്രമം എന്നിവയടക്കമുള്ള വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ഉൾപ്പെടുത്തിയാണ് പൊലീസ് ‌എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ‌കേസില്‍ ഇതിനോടകം അഞ്ച് പേരെ പൊലീസ് പിടികൂടി. പ്രേംചന്ദ് മക്കളായ നന്ദന്‍ മഹതോ, കുന്ദന്‍ മഹതോ, പ്രേംചന്ദിന്‍റെ ഭാര്യ നൈന ദേവി എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മറ്റു ഏഴ് പേര്‍ക്കെതിരെ അന്വേഷണം തുടരുകയാണ്. ജാര്‍ഖണ്ഡില്‍ തബ്രീസ് അന്‍സാരിയെന്ന യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നത് നേരത്തെ വിവാദമായിരുന്നു.

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ മുതല്‍ കല്ലേക്കാട് എ.ആര്‍ ക്യാമ്പ് വരെ; ഉണ്ടയിലെ ബിജുകുമാര്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ്... 
Also Read

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ മുതല്‍ കല്ലേക്കാട് എ.ആര്‍ ക്യാമ്പ് വരെ; ഉണ്ടയിലെ ബിജുകുമാര്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ്...