LiveTV

Live

National

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ ആര്‍.എസ്.എസിന് ഒരു പങ്കുമില്ലെന്ന് നിതിന്‍ ഗഡ്കരി

'ദേവേന്ദ്ര ഫഡ്നാവിസിനു കീഴില്‍ മഹാരാഷ്ട്രയില്‍ ഒരു സര്‍ക്കാരുണ്ടാകും, പക്ഷെ ആര്‍.എസ്.എസിനും മോഹന്‍ ഭാഗവതിനും ഇതില്‍ ഒരു പങ്കുമുണ്ടാവില്ല'

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ ആര്‍.എസ്.എസിന് ഒരു പങ്കുമില്ലെന്ന് നിതിന്‍ ഗഡ്കരി

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തില്‍ ആര്‍.എസ്.എസിന് ഒരു പങ്കുമില്ലെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. 'ദേവേന്ദ്ര ഫഡ്നാവിസിനു കീഴില്‍ മഹാരാഷ്ട്രയില്‍ ഒരു സര്‍ക്കാരുണ്ടാകും. എന്നാല്‍ ആര്‍.എസ്.എസിനും മോഹന്‍ ഭാഗവതിനും ഇതില്‍ ഒരു പങ്കുമുണ്ടാവില്ല. അധികം വൈകാതെ തന്നെ ഒരു തീരുമാനമുണ്ടാകുമെമെന്നും' അദ്ദേഹം പറഞ്ഞു. എന്നാല്‍ അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തേക്ക് താങ്കളുടെ പേരും പരിഗണിക്കുന്നുണ്ടല്ലോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തത്ക്കാലം അത്തരം ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും താന്‍ ഡല്‍ഹിയില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര അധികാര തര്‍ക്കം; വീണ്ടും മത്സരിക്കാന്‍ തയ്യാറാണെന്ന് ബി.ജെ.പി മന്ത്രി
Also Read

മഹാരാഷ്ട്ര അധികാര തര്‍ക്കം; വീണ്ടും മത്സരിക്കാന്‍ തയ്യാറാണെന്ന് ബി.ജെ.പി മന്ത്രി

അതേസമയം സര്‍ക്കാര്‍ രൂപീകരണത്തെച്ചൊല്ലി തര്‍ക്കം തുടരുന്ന മഹാരാഷ്ട്രയില്‍ എംഎല്‍മാരെ ശിവസേന റിസോര്‍ട്ടിലേക്ക് മാറ്റി. ബി.ജെ.പി ശിവസേനയെ പിളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ശിവസേനയുടെ നീക്കം. മുഖ്യമന്ത്രി സ്ഥാനം രണ്ട് വര്‍ഷം വീതം വെക്കണമെന്ന നിലപാടില്‍ നിന്ന് ശിവസേന ഉറച്ചുനില്‍ക്കുകയാണ്. മഹാരാഷ്ട്രയില്‍ കാവല്‍ സര്‍ക്കാറിന്‍റെ കാലാവധി ശനിയാഴ്ച അവസാനിക്കും.

മഹാരാഷ്ട്രയില്‍ എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി
Also Read

മഹാരാഷ്ട്രയില്‍ എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി