LiveTV

Live

National

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം; ബിജെപി നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കണ്ടേക്കും

അതിനിടെ ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെ പാർട്ടി എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം; ബിജെപി നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കണ്ടേക്കും

സര്‍ക്കാര്‍ രൂപികരണം അനിശ്ചിതത്വത്തിലായ മഹാരാഷ്ട്രയില്‍ ബിജെപി നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കണ്ടേക്കും. കാവൽ സർക്കാറിന്‍റെ കാലാവധി ശനിയാഴ്ച അവസാനിക്കാനിരിക്കെ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളാണ് മഹാരാഷ്ട്രയിൽ നടക്കുന്നത്. അതിനിടെ ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെ പാർട്ടി എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിനിട ശിവസേനയെ പിളര്‍ത്താന്‍ ബിജെപി നീക്കം നടക്കുന്നുവെന്ന ആരോപണമുയര്‍ന്നു. എംഎല്‍എമാര റിസോര്‍ട്ടിലേക്ക് മാറ്റില്ലെന്ന് സഞ്ജയ് റാവത്ത് അറിയിച്ചു.