LiveTV

Live

National

ജനലുകള്‍ക്കും വാതിലുകള്‍ക്കുമായി 73 ലക്ഷം; ജഗന്‍ മോഹന്‍ റെഡ്ഡി വിവാദത്തില്‍

മെയ് മാസത്തില്‍ ജഗന്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ഗുണ്ടൂരിലെ തന്റെ വീട്ടിലേക്ക് 5 കോടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചിലവാക്കി റോഡ് നിര്‍മിച്ചതും വിവാദമായിരുന്നു.

ജനലുകള്‍ക്കും വാതിലുകള്‍ക്കുമായി 73 ലക്ഷം; ജഗന്‍ മോഹന്‍ റെഡ്ഡി വിവാദത്തില്‍

വീട്ടിലെ ജനലുകള്‍ക്കും വാതിലുകള്‍ക്കുമായി 73 ലക്ഷം ചിലവിടാന്‍ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. വിലകൂടിയതും ഉയര്‍ന്ന സുരക്ഷയുള്ളതുമായ ഈ ജനലുകളും വാതിലുകളും മുഖ്യമന്ത്രിയുടെ ഗുണ്ടൂര്‍ ജില്ലയുടെ വീടിനായി വാങ്ങാനുള്ള ഉത്തരവാണ് വിവാദമായിരിക്കുന്നത്.

അയല്‍ സംസ്ഥാനമായ തെലങ്കാനയില്‍ ജഗന്‍ മോഹന്‍ ഓഫീസും വീടും പുതുക്കി പണിയാനായി 38 കോടി ചിലവഴിച്ചതും വിവാദമായിരുന്നു. 3.6 കോടിയോളം രൂപയാണ് ജഗന്‍ വീടിന്റെ ഇലക്ട്രിക്കല്‍ ജോലികള്‍ക്കായി ചിലവഴിച്ചത്. സമീപത്തായി ഒരു ഹെലിപ്പാഡും നിര്‍മിച്ചിരുന്നു. സമാനമായ നിരവധി ഉത്തരവുകളാണ് സമീപ കാലത്ത് വിവാദമായിരുന്നത്. നേരത്തെ ചന്ദ്രബാബുനായിഡു എട്ടുകോടിയോളം രൂപ ചിലവഴിച്ച് പണികഴിപ്പിച്ച കെട്ടിടം ജഗന്‍ പൊളിച്ചുനീക്കിയിരുന്നു. മെയ് മാസത്തില്‍ ജഗന്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ഗുണ്ടൂരിലെ തന്റെ വീട്ടിലേക്ക് 5 കോടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചിലവാക്കി റോഡ് നിര്‍മിച്ചതും വിവാദമായിരുന്നു.

മുഖ്യമന്ത്രിയുടെ ഈ നടപടിക്കെതിരെ മുന്‍ മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡു രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിക്കഴിഞ്ഞു. താന്‍ ഒരു രൂപ മാത്രമാണ് ശമ്പളം പറ്റുന്നതെന്ന് പറയുകയും ഇത്രവലിയ ധൂര്‍ത്ത് നടത്തുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ കാപട്യം തിരിച്ചറിയണമെന്ന് ചന്ദ്രബാബു നായിഡുവിന്റെ മകന്‍ നാര ലോകേഷും ട്വീറ്റ് ചെയ്തു.

മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പുരസ്‌കാരം പിതാവിന്റെ പേരിലാക്കിയതിന് വ്യാപക പ്രതിഷേധമാണ് ജഗന്‍ മോഹന്‍ റെഡ്ഡി നേരിടേണ്ടി വന്നത്.