LiveTV

Live

National

അതിര്‍ത്തി രഹസ്യങ്ങള്‍ ചോര്‍ത്തിയ കേസില്‍ സൈനികനെ അറസ്റ്റ് ചെയ്തു

ഒഡീഷ സ്വദേശിയായ വിചിത്ര ബെഹ്‌റയാണ് അറസ്റ്റിലായത്, ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷൻ 3 (ചാരപ്പണി) പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്

അതിര്‍ത്തി രഹസ്യങ്ങള്‍ ചോര്‍ത്തിയ കേസില്‍ സൈനികനെ അറസ്റ്റ് ചെയ്തു

അതിര്‍ത്തിയെ സംബന്ധിക്കുന്ന നിര്‍ണ്ണായകമായ വിവരങ്ങള്‍ പാക്കിസ്ഥാനിലെ വനിതാ ഐ‌.എസ്‌.ഐ ഏജന്‍റുമായി പങ്കുവെച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത രണ്ട് സൈനികരില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

ഒഡീഷ സ്വദേശിയായ വിചിത്ര ബെഹ്‌റയാണ് അറസ്റ്റിലായത്. ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷൻ 3 (ചാരപ്പണി) പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാക്കിസ്ഥാനിലെ വനിത ഏജന്‍റിന് രാജ്യസുരക്ഷയെ സംബന്ധിക്കുന്ന നിര്‍ണ്ണായകമായ വിവരങ്ങള്‍ സമൂഹ മാധ്യമം വഴി കൈമാറുകയും ഇതിന് പ്രത്യുപകാരമായി ഇയാള്‍ പണം കൈപ്പറ്റിയതായും ഇന്‍റലിജന്‍സ് എ.ഡി.ജി.പി ഉമേഷ് മിശ്ര പറഞ്ഞു.

എക്സെര്‍സൈസ് സിന്ധു പ്രൊജക്റ്റിനെ സംബന്ധിക്കുന്ന നിര്‍ണ്ണായകമായ വിവരങ്ങളടങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇയാള്‍ വാട്സ് ആപ്പ് വഴി വനിത ഏജന്‍റിന് അയച്ചതായാണ് പൊലീസ് പറയുന്നത്. സമൂഹ മാധ്യമങ്ങള്‍ വഴി ഏജന്‍റ് അയച്ച ചോദ്യങ്ങള്‍ വിശകലനം ചെയ്തതില്‍ നിന്നും ഇവര്‍ പാക്കിസ്ഥാന്‍ ഇന്‍റലിജന്‍സിലെ അംഗമാണെന്നും പൊലീസ് പറയുന്നു.

എന്നാല്‍ കൃത്യമായ തെളിവുകളില്ലാത്തതിനാല്‍ അറസ്റ്റു ചെയ്ത രണ്ടാമത്തെയാളെ വിട്ടയച്ചെങ്കിലും ഇദ്ദേഹത്തെ മാപ്പു സാക്ഷിയാക്കുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ജോധ്പൂർ റെയിൽവേ സ്റ്റേഷനില്‍ നിന്നും ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ചോദ്യം ചെയ്യലിനായി ഇവരെ ജയ്പൂരിലേക്ക് മാറ്റി. റിമാന്‍റ് ചെയ്യുന്നതിനായ് ബെഹ്റയെ കോടതി്യില്‍ ഹാജരാക്കും