LiveTV

Live

National

ഭാരം കുറയുന്നത് രോഗമല്ല; സജ്ജന്‍ കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ഡൽഹി രാജീവ് നഗറിലുള്ള അഞ്ചംഗ കുടുംബത്തെ കൊലപ്പെടുത്തിയ കേസിലാണ് സജ്ജൻ കുമാർ പിടിയിലാകുന്നത്

ഭാരം കുറയുന്നത് രോഗമല്ല; സജ്ജന്‍ കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

സിഖ് വരുദ്ധ കൂട്ടക്കൊലയുടെ പേരിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുൻ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന സജ്ജൻ കുമാറിന്റെ വാദം തള്ളിയ കോടതി, എയിംസിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം പ്രതിയെ പരിശോധിച്ച് റിപ്പോർട്ട് നൽകാനും ഉത്തരവിട്ടു.

ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന സജ്ജൻ കുമാർ കഴിഞ്ഞ 11 മാസമായി ഡൽഹിയിലെ തിഹാർ ജയിലിലാണെന്നും, ഈ കാലത്തിനിടെ ഇദ്ദേഹത്തിന്റെ ഭാരം എട്ട് മുതൽ 10 കിലോ വരെ കുറഞ്ഞെന്നും കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ ഭാരം കുറയുന്നത് ഒരു രോഗമല്ലെന്നും ഇതിന്റെ പേരിൽ ജാമ്യം നൽകുന്നതിന് പകരം ആരോഗ്യം സംരക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും കോടതി അറിയിച്ചു.

സിഖ് വിഭാഗക്കാരായ അംഗരക്ഷകര്‍ ഇന്ദിരാ ഗാന്ധിയെ വെടിവെച്ച് കൊലപ്പെടുത്തിയതിനെ തുടർന്ന് കോൺഗ്രസ് നേതാക്കളുടെ മുന്‍കെെയില്‍ കൂട്ടക്കൊലപാതകമായിരുന്നു സിഖുക്കാര്‍ക്ക് നേരെ അഴിച്ചുവിട്ടത്. മൂവായിരം പേര്‍ക്കെങ്കിലും സിഖ് വിരുദ്ധ കലാപത്തില്‍ ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

ഡൽഹി രാജീവ് നഗറിലുള്ള അഞ്ചംഗ കുടുംബത്തെ കൊലപ്പെടുത്തിയ കേസിലാണ് സജ്ജൻ കുമാർ പിടിയിലാകുന്നത്. അടുത്ത ജാമ്യാപേക്ഷ മെയ് 2020ൽ പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചത്.