LiveTV

Live

National

വാട്സാപ്പ് ചോര്‍ച്ച ശശി തരൂര്‍ തലവനായുള്ള പാർലമെന്ററി സമിതി അന്വേഷിക്കും

ശശി തരൂർ എം.പി തലവനായുള്ള ഇൻഫൊർമേഷൻ ടെക്നോളജിയുടെ സ്റ്റാൻഡിങ് കമ്മിറ്റിയാണ് വാട്സാപ്പ് ചോർച്ച അന്വേഷിക്കുന്നത്.

വാട്സാപ്പ് ചോര്‍ച്ച ശശി തരൂര്‍  തലവനായുള്ള പാർലമെന്ററി സമിതി അന്വേഷിക്കും

വാട്സാപ്പ് ചോർച്ചയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ ശശി തരൂർ തലവനായുള്ള പാർലമെന്ററി സമിതി അന്വേഷിക്കും. ഇന്ത്യയിലെ മാധ്യമപ്രവർത്തകരുടെയും മനുഷ്യാവാകാശ പ്രവർത്തകരുടെയും വാട്സാപ്പ് സന്ദേശങ്ങൾ ചോർത്തിയെന്ന വാട്സാപ്പ് കമ്പനിയുടെ വെളിപ്പെടുത്തൽ വലിയ പ്രതിഷേധങ്ങൾക്കാണ് വഴി വെച്ചത്.

ഇന്ത്യയില്‍ വാട്സാപ്പ് ചോര്‍ച്ച നടന്നോ? വിചിത്ര മറുപടിയുമായി കേന്ദ്രം
Also Read

ഇന്ത്യയില്‍ വാട്സാപ്പ് ചോര്‍ച്ച നടന്നോ? വിചിത്ര മറുപടിയുമായി കേന്ദ്രം

ശശി തരൂർ എം.പി തലവനായുള്ള ഇൻഫൊർമേഷൻ ടെക്നോളജിയുടെ സ്റ്റാൻഡിങ് കമ്മിറ്റിയാണ് വാട്സാപ്പ് ചോർച്ച അന്വേഷിക്കുന്നത്. സംഭവത്തിൽ ആഭ്യന്തര സെക്രട്ടറി ഉൾപ്പടെയുള്ളവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. നവംബർ 20ന് കമ്മിറ്റി യോഗം ചേരും.

ഇസ്രയേല്‍ സൈബര്‍ ടെക്‌നോളജി കമ്പനി എന്‍.എസ്.ഒ ഗ്രൂപ്പ് നിര്‍മിച്ച ‘പെഗാസസ്’ എന്ന ചാര സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ 1400 പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നും ഇതില്‍ ഇന്ത്യക്കാരുമുണ്ടെന്നും വാട്‌സ്‍ആപ്പ് അധികൃതര്‍ യു.എസ് ഫെഡറല്‍ കോടതിയെ അറിയിച്ചിരുന്നു.

വാട്സാപ്പ് ചോര്‍ച്ചക്ക് പിന്നിൽ കേന്ദ്ര സര്‍ക്കാറാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് അറിവില്ലെന്ന് മാത്രമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചത്.