LiveTV

Live

National

‘രാജ്യത്ത് എല്ലാം ശുഭകരം, വാക്കുകളില്‍ മാത്രം...’

സാമ്പത്തിക മുരടിപ്പിനെതിരെ സർക്കാറിനെതിരെ പ്രക്ഷോഭം ശക്തമാക്കാനിരിക്കുകയാണ് പ്രതിപക്ഷം

‘രാജ്യത്ത് എല്ലാം ശുഭകരം, വാക്കുകളില്‍ മാത്രം...’

വിദേശത്ത് പോയി ‘കാര്യങ്ങളെല്ലാം ശുഭകരമാണ്’ എന്ന് പറഞ്ഞത് കൊണ്ട് മാത്രം രാജ്യത്ത് ഒന്നും നല്ലത് വരാൻ പോകുന്നില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തെ രണ്ടാമത്തെ വലിയ ഐ.ടി കമ്പനിയായ ഇൻഫോസിസ് കൂട്ടപ്പിരിച്ചു വിടൽ പ്രഖ്യാപിച്ചതിന്റെ പശ്ചാതലത്തിൽ പ്രതികരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ 12,000 ഓളം ജീവനക്കാരെ ഇൻഫോസിസ് പിരിച്ചു വിടുമെന്ന് നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു.

ആകാശം തൊട്ട് ഉള്ളി വില: ഉത്തരേന്ത്യയിൽ  വില 100, കേരളത്തില്‍ 70 രൂപ
Also Read

ആകാശം തൊട്ട് ഉള്ളി വില: ഉത്തരേന്ത്യയിൽ വില 100, കേരളത്തില്‍ 70 രൂപ

സാമ്പത്തിക നേട്ടത്തെ കുറിച്ചോ, പുതിയ തൊഴിൽ സൃഷ്ടിക്കുന്നതിനെ കുറിച്ചോ ഒന്നും ശുഭകരമായ കാര്യങ്ങൾ രാജ്യത്ത് നിന്നും പറഞ്ഞു കേൾക്കുന്നില്ല. വിദേശത്ത് പോയി ‘സബ് ചങ്കാ സി’ (എല്ലാം ശുഭകരമാണ്) എന്ന് പറഞ്ഞ് നടക്കുന്നവരെല്ലാം ഇപ്പോൾ ‘ചുപ് സി’ (നിശബ്ദർ) ആണെന്നും, മോദിയുടെ അമേരിക്കയിലെ ‘ഹൗഡി മോദി’ പരിപാടിയെ സൂചിപ്പിച്ചു കൊണ്ട് പ്രിയങ്ക കുറിച്ചു.

സാമ്പത്തിക മുരടിപ്പിനെതിരെ സർക്കാറിനെതിരെ പ്രക്ഷോഭം ശക്തമാക്കാനിരിക്കുകയാണ് പ്രതിപക്ഷം. വരുന്ന ശെെത്യകാല പാർലമെന്റ് സമ്മേളനത്തിൽ സർക്കാറിനെതിരെ പ്രതിഷേധമുയർത്തുമെന്നും പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് നേരത്തെ അറിയിച്ചിരുന്നു.