LiveTV

Live

National

ആറു വര്‍ഷമായി രാജ്യത്തിന്റെ വളര്‍ച്ച പിന്നോട്ടെന്ന് രാജീവ് ഗൗഡ

രാജ്യം സമീപ കാലത്തൊന്നും നേരിടാത്ത അത്രയും തൊഴിലില്ലായ്മയാണ് നേരിടുന്നതെന്നും രാജീവ് ഗൗഡ കൊച്ചിയിൽ പറഞ്ഞു

ആറു വര്‍ഷമായി രാജ്യത്തിന്റെ വളര്‍ച്ച പിന്നോട്ടെന്ന് രാജീവ് ഗൗഡ

മോദി ഭരണത്തിൽ രാജ്യത്തെ സാമ്പത്തിക-കാർഷിക മേഖല അത്യാഹിത നിലയിലെന്ന് എ.ഐ.സി.സി വക്താവ് രാജീവ് ഗൗഡ. കഴിഞ്ഞ ആറ് വർഷം കൊണ്ട് വികസനം പിന്നോട്ട് പോകുകയും സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തതായി ഗൗഡ പറഞ്ഞു.

രാജ്യം സമീപ കാലത്തൊന്നും നേരിടാത്ത അത്രയും തൊഴിലില്ലായ്മയാണ് നേരിടുന്നതെന്നും രാജീവ് ഗൗഡ കൊച്ചിയിൽ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് അനുകൂലമായ സാഹചര്യം രാജ്യത്ത് ഉടലെടുക്കുന്നുവെന്ന് വ്യക്തമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഇത് കൂടുതൽ തിരിച്ചറിയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.