LiveTV

Live

National

സി.പി.ഐ (മാവോയിസ്റ്റ്) ലോകത്തെ ആറാമത്തെ ഭീകര സംഘടനയെന്ന് അമേരിക്ക

2018ലെ കണക്കുകള്‍ ഉദ്ധരിച്ച് എഫ്.ബി.ഐ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം. ലോകത്ത് ഏറ്റവും കൂടുതല്‍ ഭീകരാക്രമണം നേരിടുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്നും റിപ്പോര്‍ട്ടിലുണ്ട്

സി.പി.ഐ (മാവോയിസ്റ്റ്) ലോകത്തെ ആറാമത്തെ ഭീകര സംഘടനയെന്ന് അമേരിക്ക

സി.പി.ഐ മാവോയിസ്റ്റ് ലോകത്തെ ആറാമത്തെ ഭീകര സംഘടനയാണെന്ന് അമേരിക്ക. 2018ലെ കണക്കുകള്‍ ഉദ്ധരിച്ച് എഫ്.ബി.ഐ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം. ലോകത്ത് ഏറ്റവും കൂടുതല്‍ ഭീകരാക്രമണം നേരിടുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്നും റിപ്പോര്‍ട്ടിലുണ്ട്.

സിപിഐ മാവോയിസ്റ്റ് കഴിഞ്ഞവര്‍ഷം മാത്രം 177 ആക്രമണങ്ങളിലായി 311 പേരെ കൊലപ്പെടുത്തിയെന്നാണ് അമേരിക്ക പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള വിവരമനുസരിച്ച് 833 സംഭവങ്ങളിലായി 240 പേര്‍ മരിച്ചെന്നാണ് കണക്ക്. താലിബാന്‍, ഐ.എസ്, അല്‍-ശബാബ്(ആഫ്രിക്ക), ബൊക്കോ ഹറാം(ആഫ്രിക്ക), കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഫിലിപ്പീന്‍സ് തുടങ്ങിയവയാണ് ലോകത്തെ ഭീകരസംഘടനകളുടെ പട്ടികയില്‍ ആദ്യസ്ഥാനങ്ങളില്‍. ഇവയ്ക്ക് തൊട്ടുപിറകിലാണ് സിപിഐ മാവോയിസ്റ്റിന്റെ സ്ഥാനം.

ഭീകരവാദം കൂടുതല്‍ ബാധിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ നാലാം സ്ഥാനത്താണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ തന്നെ 57 ശതമാനം ഭീകരാക്രമണങ്ങളും ജമ്മു കശ്മീരിലാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും യു.എസ്. സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നടത്തിയതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍, ലഷ്‌കര്‍ ഇ തൊയ്ബ  എന്നീ ഭീകരസംഘടനകളെയെല്ലാം തൊട്ടുപിന്നിലാക്കി ഇന്ത്യയിലെ കഴിഞ്ഞവര്‍ഷമുണ്ടായ ഭീകരാക്രമണങ്ങളുടെ 26 ശതമാനം ഉത്തരവാദിത്തവും സിപിഐ മാവോയിസ്റ്റിനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.