LiveTV

Live

National

കാവല്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാറായിട്ടും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍ തന്നെ

ശനിയാഴ്ചയോടെ സര്‍ക്കാർ രൂപീകരിക്കാനായില്ലെങ്കില്‍ സംസ്ഥാനം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും

 കാവല്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാറായിട്ടും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍ തന്നെ

മഹാരാഷ്ട്രയില്‍ കാവല്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാറായിട്ടും സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങിയില്ല. ശനിയാഴ്ചയോടെ സര്‍ക്കാർ രൂപീകരിക്കാനായില്ലെങ്കില്‍ സംസ്ഥാനം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും.

 മഹാരാഷ്ട്രയിലെ രാഷ്ട്രീയം മാറുകയാണ്; അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നെന്ന് സഞ്ജയ് റാവത്ത്
Also Read

മഹാരാഷ്ട്രയിലെ രാഷ്ട്രീയം മാറുകയാണ്; അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നെന്ന് സഞ്ജയ് റാവത്ത്

കാവല്‍ സര്‍ക്കാരിന്റെ കാലാവധി തീരുന്ന ശനിയാഴ്ചക്കകം അന്തിമ ധാരണ രൂപപ്പെടുത്തിയാല്‍ മാത്രമേ മഹാരാഷ്ട്രയില്‍ സുഗമമായ സര്‍ക്കാര്‍ രൂപീകരണം സാധ്യമാകൂ. മറിച്ചാണെങ്കില്‍ കടുത്ത രാഷ്ട്രീയ അനിശ്ചിതാവസ്ഥയാകും സംസ്ഥാനത്തുണ്ടാവുക. മുഖ്യമന്ത്രി പദത്തിലടക്കം സര്‍ക്കാറില്‍ തുല്യ പങ്കാളിത്തം വേണമെന്ന് ആവശ്യപ്പെട്ടാണ് ശിവസേനക്കും ബി.ജെ.പിക്കും ഇടയില്‍ തര്‍ക്കം ഉടലെടുത്തത്. ഇതുവരെയും ഇരുപാര്‍ട്ടികൾക്കും സമവായ‌ത്തിലെത്താന്‍ സാധിച്ചിട്ടില്ല. ‌അതിനിടെ ഇന്നലെ മുഖ്യന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വസതിയില്‍ ഉന്നത തല യോഗം ചേര്‍ന്ന ബി.ജെ.പി ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കാനുകമെന്ന പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

മഹാരാഷ്ട്ര അധികാര തര്‍ക്കം; വീണ്ടും മത്സരിക്കാന്‍ തയ്യാറാണെന്ന് ബി.ജെ.പി മന്ത്രി
Also Read

മഹാരാഷ്ട്ര അധികാര തര്‍ക്കം; വീണ്ടും മത്സരിക്കാന്‍ തയ്യാറാണെന്ന് ബി.ജെ.പി മന്ത്രി

എന്നാല്‍ ശിവസേനയില്‍ നിന്ന് തന്നെ മുഖ്യമന്ത്രിയുണ്ടാകുമെന്നായിരുന്നു പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്തിന്റെ പ്രതികരണം. എന്‍.സി.പിയുമായും കോണ്‍ഗ്രസുമായും ചര്‍ച്ച തുടരുന്നുണ്ടെന്നാണ് ശിവസേന വൃത്തങ്ങള്‍ ഇപ്പോഴും അവകാശപ്പെടുന്നത്.

‘ഒറ്റക്ക് ഭൂരിപക്ഷം നേടാത്തവരാണ് രാഷ്ട്രപതി ഭരണം കൊണ്ടുവരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത്’ മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് ശിവസേനയുടെ മറുപടി
Also Read

‘ഒറ്റക്ക് ഭൂരിപക്ഷം നേടാത്തവരാണ് രാഷ്ട്രപതി ഭരണം കൊണ്ടുവരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത്’ മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് ശിവസേനയുടെ മറുപടി