LiveTV

Live

National

ഡല്‍ഹിയിലെ പൊലീസ്- അഭിഭാഷക സംഘര്‍ഷം; പ്രതിഷേധസമരം തുടരുന്നു

ഡല്‍ഹിയിലെ പൊലീസ്- അഭിഭാഷക സംഘര്‍ഷം;  പ്രതിഷേധസമരം തുടരുന്നു

ഡല്‍ഹിയില്‍ പൊലീസുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് അഭിഭാഷകര്‍ നടത്തുന്ന പ്രതിഷേധസമരം തുടരുന്നു. രോഹിണി കോടതിയില്‍ ആത്മഹത്യ ഭീഷണി മുഴക്കി അഭിഭാഷകന്‍ കോടതി കെട്ടിടത്തിന് മുകളില്‍ നില്‍ക്കുകയാണ്. ഇന്ന് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ കമ്മീഷണര്‍ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

വിവിധ ആവശ്യങ്ങളില്‍ തീരുമാനമായതോടെ ഇന്നലെ പോലീസ് ഉദ്യോഗസ്ഥര്‍ സമരം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ സമരം ശക്തമാക്കുകയാണ് അഭിഭാഷകര്‍. പോലീസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധം മുന്‍കൂട്ടി പദ്ധതിയിട്ടത് പ്രകാരമാണെന്നും അഭിഭാഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തവരെ രക്ഷപ്പെടുത്താനാണ് ശ്രമമെന്നുമാണ് അഭിഭാഷകരുടെ വാദം. കോടതിയിലെത്തിയ പൊതുജനങ്ങളിലാരെയും അകത്ത് കയറ്റാതെയാണ് സാകേത് കോടതിയില്‍ അഭിഭാഷകര്‍ സമരം നടത്തുന്നത്.

ഇതിനിടെ രോഹിണി കോടതിയില്‍ അഭിഭാഷകരില്‍ ഒരാള്‍ കോടതി കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയാണ്. പ്രതിഷേധക്കാരില്‍ ഒരാള്‍ കോടതിക്ക് പുറത്ത് വച്ച് മണ്ണെണ്ണെ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയെങ്കിലും മറ്റ് അഭിഭാഷകര്‍ ഇടപെട്ട് ഇയാളെ പിന്തിരിപ്പിക്കുകയായിരുന്നു. അതേസമയം പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്ത് കോടതി വിധിക്കെതിരെ ഡല്‍ഹി പോലീസ് കോടതിയില്‍ പുനപരിശോധന ഹരജി നല്‍കും. ഇന്ന് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ കമ്മീഷണര്‍ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി സാഹചര്യങ്ങള്‍ വിലയിരുത്തി.