LiveTV

Live

National

ശിവസേനയുടെ വിമത നീക്കം ബി.ജെ.പിയുമായുള്ള വിലപേശലിന്റെ ഭാഗമോ?

ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ശിവസേനയെ പിന്തുണക്കാന്‍ ഇനിയും പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസും എന്‍.സി.പിയും തയ്യറായിട്ടില്ല

ശിവസേനയുടെ വിമത നീക്കം ബി.ജെ.പിയുമായുള്ള വിലപേശലിന്റെ ഭാഗമോ?

മഹാരാഷ്ട്രയില്‍ ശിവസേന നടത്തുന്ന വിമത നീക്കം ബി.ജെ.പിയുമായുള്ള വിലപേശലിന്റെ ഭാഗമാണോയെന്ന സംശയത്തിലാണ് കോണ്‍ഗ്രസും എന്‍.സി.പിയും. കോണ്‍ഗ്രസും എന്‍.സി.പിയും വലിയ നീക്കങ്ങള്‍ക്ക് തയ്യാറാകാത്തത് ഇതുകൊണ്ടാണ്. ശിവസേനയുമായി സഖ്യത്തിനില്ലെന്ന് തീര്‍ത്ത് പറയാനും ഇരുപാര്‍ട്ടികളും തയ്യാറായിട്ടില്ല.

ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ശിവസേനയെ പിന്തുണക്കാന്‍ ഇനിയും പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസും എന്‍.സി.പിയും തയ്യറായിട്ടില്ല. എന്‍.സി.പിയെയും കോണ്‍ഗ്രസിനെയും ചൂണ്ടിക്കാട്ടിയുള്ള അധികാരത്തിനായുള്ള വിലപേശല്‍ മാത്രമാണോ ശിവസേനയുടെ ലക്ഷ്യമെന്നതില്‍ ഇരു പാര്‍ട്ടികള്‍ക്ക് ഇപ്പോഴും സംശയമുള്ളതിനാലാണ് ഇത്. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്തുള്ള ബി.ജെ.പി-സേന ബന്ധം വഷളയാത് അധികാരത്തിനുള്ള അവസരം തുറക്കുമോയെന്ന പ്രതീക്ഷയും കോണ്‍ഗ്രസ് എന്‍.സി.പി സഖ്യത്തിനുണ്ട്. അതിനാല്‍ നിലവിലെ സേനയുടെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഇരു പാര്‍ട്ടികളും നിന്നുകൊടുക്കുകയും ചെയ്യുന്നു.

എന്‍.സി.പി ശിവസേന സഖ്യ സര്‍ക്കാരിന് കോണ്‍ഗ്രസ് പുറമെ നിന്ന് പിന്തുണ കൊടുക്കണമെന്ന നീക്കമാണ് പൊതുവേ ചര്‍ച്ച ചെയ്യുന്നത്. അങ്ങനെയെങ്കില്‍ മറാഠാ രാഷ്ട്രീയത്തിന് ഭാവിയില്‍ കൂടുതല്‍ സ്വീകാര്യത വരുകയും ബിജെപിയുടെ മഹാരാഷ്ട്രയിലെ ദേശീയത, ഹിന്ദുത്വ രാഷ്ട്രീയത്തിന് മേല്‍ മേല്‍ക്കൈ നേടാനും സാധിക്കും. ഇത്തരമൊരു കാര്യത്തിലേക്ക് കടക്കണമെങ്കില്‍ ശിവസേനയുടെ ഇപ്പോഴത്തെ നിലപാടുകള്‍ക്ക് കൂടുതല്‍ വിശ്വാസ്യത വരേണ്ടതുണ്ട്. അത് ഇല്ലാത്തതിനാലാണ് തങ്ങള്‍ക്ക് പ്രതിപക്ഷത്ത് ഇരിക്കാനുള്ള അംഗസംഖ്യ മാത്രമേയുള്ളുവെന്ന് കോണ്‍ഗ്രസും എന്‍.സി.പിയും വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത്.

മഹാരാഷ്ട്ര അധികാര തര്‍ക്കം; വീണ്ടും മത്സരിക്കാന്‍ തയ്യാറാണെന്ന് ബി.ജെ.പി മന്ത്രി
Also Read

മഹാരാഷ്ട്ര അധികാര തര്‍ക്കം; വീണ്ടും മത്സരിക്കാന്‍ തയ്യാറാണെന്ന് ബി.ജെ.പി മന്ത്രി

ബി.ജെ.പിയെ അപേക്ഷിച്ച് 2014 ന് ശേഷം ഇത് ആദ്യമായാണ് രാഷ്ട്രീയ അപ്രമാദിത്വത്തിന് മേല്‍ ചെറിയ പാര്‍ട്ടിയില്‍ നിന്ന് ഇത്രയും വലിയ ഭീഷണി നേരിടേണ്ടി വരുന്നത്. അതിനാല്‍ രാഷ്ട്രീയമായി ശിവേസനക്ക് മുന്‍പില്‍ വഴങ്ങുന്നത് പാര്‍ട്ടിക്ക് കാര്യമായി കോട്ടമുണ്ടാക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. എങ്കിലും ഇന്നലെ നടന്ന ഫഡ്നാവിസ്- അമിത് ഷാ ചര്‍ച്ച ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകാനാണ് സാധ്യത. അതേസമയം സര്‍ക്കാര്‍ രൂപികരണത്തില്‍ ഉചിതമായി നീക്കത്തതിന് ശരത് പവാറിന് കോണ്‍ഗ്രസ് നേതൃത്വം പൂര്‍ണ്ണ പിന്തുണ നല്‍കി കഴിഞ്ഞതായാണ് സൂചന.

എന്‍.ഡി.എയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നു
Also Read

എന്‍.ഡി.എയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നു