LiveTV

Live

National

ഡല്‍ഹിയിലെ പൊലീസ് സമരം അവസാനിച്ചു

പൊലീസുകാരെ അക്രമിച്ച അഭിഭാഷകര്‍ക്ക് എതിരെ നടപടിയെടുക്കും. പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും ഉറപ്പ് ലഭിച്ചു.

ഡല്‍ഹിയിലെ പൊലീസ് സമരം അവസാനിച്ചു

തീസ് ഹസാരി കോടതിയിലെ സംഘർഷത്തിൽ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ സമരം അവസാനിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമവായം. പൊലീസുകാരെ അക്രമിച്ച അഭിഭാഷകര്‍ക്ക് എതിരെ നടപടിയെടുക്കും. പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും ഉറപ്പ് ലഭിച്ചു. ഇതോടെയാണ് സമരം അവസാനിച്ചത്.

അഭിഭാഷകർ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് തെരുവിലിറങ്ങിയുള്ള അസാധാരണ പ്രതിഷേധത്തിന് പൊലീസ് മുതിർന്നത്. രാവിലെ നിശബ്ദ പ്രതിഷേധമായി ആരംഭിച്ച സമരം പിന്നീട് മുദ്രാവാക്യം വിളിയിലേക്ക് മാറി. ഐക്യദാർഢ്യവുമായി ഉദ്യോഗസ്ഥരുടെ കുടുംബങ്ങളും വിരമിച്ച പോലീസ് ഉദ്യോഗസ്ഥരും കൂടി എത്തിയതോടെ സമരം രൂക്ഷമാവുകയായിരുന്നു.

ആക്രമിച്ച അഭിഭാഷകർക്കെതിരെ കർശന നടപടിയെടുക്കണം, സംഘർഷത്തിന് പിന്നാലെ സസ്പെൻറ് ചെയ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തിയത്. സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഡൽഹി പോലീസ് കമ്മീഷണറെ കൂവി വിളിച്ച് ഉദ്യോഗസ്ഥർ മടക്കി അയച്ചു.

പ്രതിഷേധത്തെ തുടർന്ന് ലെഫ്റ്റനന്റ് ഗവർണർ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ബാർ കൗൺസിൽ അംഗങ്ങളുമായും ചർച്ച നടത്തി. തുടര്‍ന്ന് ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് പൊലീസുകാര്‍ സമരം അവസാനിപ്പിച്ചത്.