LiveTV

Live

National

കട്ടക്കലിപ്പിലിരിക്കുന്ന പുലിക്ക് പച്ചില തിന്നാന്‍ കൊടുത്തു; കൂട്ടില്‍ നിന്ന പുലി മധ്യവയസ്കന്റെ കൈ കടിച്ചുമുറിച്ചു

കെണിയില്‍ കുടുങ്ങിയ പുലിക്ക് പച്ചില തിന്നാന്‍ കൊടുത്ത മധ്യവയസ്‌കന്റെ കൈ ആണ് പുലി കടിച്ചുമുറിച്ചത്

 കട്ടക്കലിപ്പിലിരിക്കുന്ന പുലിക്ക് പച്ചില തിന്നാന്‍ കൊടുത്തു; കൂട്ടില്‍ നിന്ന പുലി മധ്യവയസ്കന്റെ കൈ കടിച്ചുമുറിച്ചു

ഗതി കെട്ടാല്‍ പുലി പുല്ലും തിന്നുമെന്നാണ് ചൊല്ല്. എന്നാല്‍ അതും കേട്ട് പുലിക്ക് പച്ചില തിന്നാന്‍ കൊടുത്താലോ? പണി പാളുമെന്ന് പ്രത്യേകം പറയേണ്ടല്ലോ. ദേഷ്യത്തിലിരിക്കുന്ന പുലിക്ക് പച്ചില തിന്നാന്‍ കൊടുത്ത മധ്യവയസ്കനും ഇതാണ് സംഭവിച്ചത്. കട്ടക്കലിപ്പിലായ പുലി ഇയാളുടെ കൈ കടിച്ചുമുറിച്ചു. ഭാഗ്യം കൊണ്ടാണ് ഇയാള്‍ രക്ഷപ്പെട്ടത്. സ്ഥലമേതെന്നോ, ആള്‍ ആരാണെന്നോ വ്യക്തമല്ലാത്ത വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ശരിക്കും ഞെട്ടിപ്പിക്കുന്നതാണ് ഈ വീഡിയോ.

വനത്തിനുള്ളില്‍ ധ്യാനത്തിലിരിക്കേ സന്യാസിയെ പുലി കൊലപ്പെടുത്തി
Also Read

വനത്തിനുള്ളില്‍ ധ്യാനത്തിലിരിക്കേ സന്യാസിയെ പുലി കൊലപ്പെടുത്തി

കെണിയില്‍ കുടുങ്ങിയ പുലിക്ക് പച്ചില തിന്നാന്‍ കൊടുത്ത മധ്യവയസ്‌കന്റെ കൈ ആണ് പുലി കടിച്ചുമുറിച്ചത്. പച്ചില കൊടുക്കുമ്പോള്‍ പുലി ദേഷ്യം കൊണ്ട് ഇയാളെ കൂട്ടിലേക്ക് വലിച്ചടുപ്പിക്കുന്നത് കാണാം. ദേഷ്യം കൊണ്ട് കൂട്ടിനകത്തുനിന്ന് ചാടിമറിയുന്ന പുലിക്കരികില്‍ ഇയാള്‍ വീണ്ടും പോയി. പച്ചിലയുടെ കമ്പ് പുലി ശക്തിയോടെ പിടിച്ച് വലിച്ചപ്പോള്‍ കുട്ടിനടുത്തേക്ക് ഇയാളെ അടുപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് പുലി ആക്രമിച്ചത്. ഒപ്പം ഉണ്ടായിരുന്നവര്‍ ഇയാള്‍ രക്ഷിക്കുകയായിരുന്നു. കയ്യില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്.

വയനാട്ടില്‍ വീട്ടിനുള്ളില്‍ പുലി, നാല് മണിക്കൂര്‍ നീണ്ട ശ്രമത്തിന് ശേഷം കൂട്ടിലാക്കി വനംവകുപ്പ്; വീഡിയോ കാണാം
Also Read

വയനാട്ടില്‍ വീട്ടിനുള്ളില്‍ പുലി, നാല് മണിക്കൂര്‍ നീണ്ട ശ്രമത്തിന് ശേഷം കൂട്ടിലാക്കി വനംവകുപ്പ്; വീഡിയോ കാണാം