LiveTV

Live

National

കര്‍ണാടക എം.എല്‍.എമാരുടെ അയോഗ്യത; ഉടന്‍ തീരുമാനമുണ്ടാകുമെന്ന് സുപ്രീംകോടതി

കര്‍ണാടക എം.എല്‍.എമാരുടെ അയോഗ്യത; ഉടന്‍ തീരുമാനമുണ്ടാകുമെന്ന് സുപ്രീംകോടതി

കർണാടകയിലെ വിമത എം.എൽ.എമാരുടെ അയോഗ്യത ചോദ്യം ചെയ്തുള്ള ഹരജിയിൽ ഉടൻ ഉത്തരവിറക്കുമെന്ന് സുപ്രീംകോടതി. കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ ഓഡിയോ ടേപ്പ് ശ്രദ്ധയിൽപ്പെട്ടുണ്ട്. എം.എൽ.എമാരെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന വാദമടക്കം എല്ലാ വാദവും വിശദമായി തന്നെ കേട്ടതാണല്ലോയെന്നും കോടതി വ്യക്തമാക്കി.

ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണ് കോൺഗ്രസ് ജെ.ഡി.എസ് വിമതരെ രാജി വെപ്പിച്ചതെന്നായിരുന്നു യെദ്യൂരപ്പയുടേതെന്ന പേരിൽ പുറത്തുവന്ന ഓഡിയോ ടേപ്പിലെ പരാമർശം. യെദ്യൂരപ്പയുടെ വെളിപ്പെടുത്തല്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തിവിട്ടത്.