LiveTV

Live

National

ശശികലയുടെ 1600 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ശശികലയുടെ 1600 കോടിയുടെ സ്വത്തുക്കള്‍  കണ്ടുകെട്ടി

എ.ഐ.എ.ഡി.എം.കെ മുന്‍ നേതാവ് വി.കെ ശശികലയുടെ 1600 കോടിയുടെ സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ബിനാമി ഇടപാട് നിരോധന നിയമ പ്രകാരമാണ് നടപടിയെന്ന് ആദായനികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നോട്ട് അസാധുവാക്കിയതിന് ശേഷം വ്യാജപ്പേരുകളില്‍ സ്വന്തമാക്കിയ സ്വത്തുവകകളാണ് ഇതില്‍ അധികവും. 1500 കോടിയോളമുണ്ട് ഇത്. ചെന്നൈ, പുതുച്ചേരി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി മാള്‍, പേപ്പര്‍ മില്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളാണ് കണ്ടുകെട്ടിയത്. 2017ല്‍ ശശികലയുടെയും ബന്ധുക്കളുടെയും വ്യാപാര സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ഇപ്പോഴത്തെ റെയ്‌ഡെന്ന് ആദായ നികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സഹായി ആയിരുന്നു ശശികല. തമിഴ്നാട് രാഷ്ട്രീയത്തില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നതിനിടെ ശശികല അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലിലാവുകയായിരുന്നു. നിലവില്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് ശശികല.