LiveTV

Live

National

ഗതാഗത നിയന്ത്രണം ഫലം കാണുന്നു; ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണത്തിന് നേരിയ കുറവ്

ആയിരത്തിന് മുകളില്‍ പോയ വായു നിലവാര സൂചിക ഇന്നലെ രാത്രിയോടെ നാനൂറിലേക്കെത്തി

ഗതാഗത നിയന്ത്രണം ഫലം കാണുന്നു; ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണത്തിന് നേരിയ കുറവ്

ഒറ്റ ഇരട്ട ഗതാഗത ക്രമീകരണമടക്കമുള്ള നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണത്തിന് നേരിയ കുറവ്. ആയിരത്തിന് മുകളില്‍ പോയ വായു നിലവാര സൂചിക ഇന്നലെ രാത്രിയോടെ നാനൂറിലേക്കെത്തി. ഡല്‍ഹി സര്‍ക്കാരിന്റെ ഒറ്റ ഇരട്ട വാഹനനിയന്ത്രണം മലിനീകരണം തടയാന്‍ അപര്യാപ്തമെന്ന് ഇന്നലെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു.

വായു നിലവാര സൂചികയില്‍ മലിനീകരണ നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഇപ്പോഴും മോശം കാലാവസ്ഥ തന്നെയാണ് രാജ്യ തലസ്ഥാനത്ത് തുടരുന്നത്. ആയിരത്തില്‍ നിന്നാണ് വായു നിലവാര സൂചിക 400ന് താഴേക്കെത്തിയത്. ഒറ്റ ഇരട്ട പദ്ധതിയടക്കം പല തരത്തിലുള്ള നിയന്ത്രണങ്ങള്‍ക്ക് പിന്നാലെയാണ് മലിനീകരണ തോത് കുറഞ്ഞിരിക്കുന്നത്. നല്ല കാലാവസ്ഥയാകണമെങ്കില്‍ നൂറിന് താഴേക്ക് ഇത് കുറയണം. ഇന്നലെ സുപ്രീം കോടതി കടുത്ത വിമര്‍ശമാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഉന്നയിച്ചിരുന്നത്. ഒറ്റ ഇരട്ട പദ്ധതി അപര്യാപ്തമാണെന്നും സര്‍ക്കാറുകള്‍ക്ക് വോട്ട് പിടിക്കാനുള്ള പൊടിക്കൈകളിലാണ് താത്പര്യമെന്നും കോടതി വിമര്‍ശിച്ചിരുന്നു.

അന്തരീക്ഷ മലിനീകരണം രൂക്ഷം; ഡല്‍ഹിയില്‍ വാഹനം നിയന്ത്രണം ആരംഭിച്ചു
Also Read

അന്തരീക്ഷ മലിനീകരണം രൂക്ഷം; ഡല്‍ഹിയില്‍ വാഹനം നിയന്ത്രണം ആരംഭിച്ചു

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മാലിന്യം കത്തിക്കുന്നതിനും ഉയര്‍ന്ന പിഴയീടാക്കാനും കോടതി ഉത്തരവിട്ടിരുന്നു. മലിനീകരണം തടയാനുള്ള കര്‍മപരിപാടികളുമായി ബന്ധപ്പെട്ട് ഡല്‍ഹി, പഞ്ചാബ്, ഹരിയാന യു.പി സര്‍ക്കാറുകള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് കോടതി നാളെ പരിഗണിക്കും. വയലുകള്‍ കത്തിക്കുന്നത് തടയാനുള്ള നീക്കം ശക്തിപ്പെടുത്താനും കോടതി നിര്‍ദേശിച്ചിരുന്നു. ഇതോടെ വരും ദിവസങ്ങളില്‍ മലിനീകരണം നിയന്ത്രിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം: 32 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
Also Read

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം: 32 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു