LiveTV

Live

National

കേന്ദ്രത്തിനെതിരായ കോൺഗ്രസിന്റെ പ്രക്ഷോഭത്തിന് പ്രതിപക്ഷ പിന്തുണ

പാർലമെന്റിനകത്തും പുറത്തും സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കാനും പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ തീരുമാനമായി.

കേന്ദ്രത്തിനെതിരായ കോൺഗ്രസിന്റെ പ്രക്ഷോഭത്തിന് പ്രതിപക്ഷ പിന്തുണ

കേന്ദ്ര സർക്കാരിനെതിരായ കോൺഗ്രസിന്റെ പ്രക്ഷോഭത്തിന് പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ. പാർലമെന്റിനകത്തും പുറത്തും സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കാനും പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ തീരുമാനമായി.

രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 12 രാഷ്ട്രീയ പാർട്ടികളിലെ പ്രതിനിധികൾ പങ്കെടുത്തു. കൂടുതൽ കൂടിയാലോചന നടത്തി ഇക്കാര്യത്തിൽ നിലപാട് അറിയിക്കാമെന്ന് യോഗത്തിൽ പങ്കെടുത്ത ഇടത്പാർട്ടികൾ വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് സര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുക. ഡിസംബര്‍ ഒന്നിന് ശൈത്യകാല സമ്മേളനം തുടങ്ങുമ്പോള്‍ പാര്‍ലമെന്‍റില്‍ പ്രതിഷേധം ഉയര്‍ത്താനാണ് തീരുമാനം. വാട്സ് ആപ്പ് ചോർത്തൽ വിവാദത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.