LiveTV

Live

National

ഡല്‍ഹിയിലെ വിവിധ കോടതികളില്‍ ഇന്നും അക്രമം

സാകേത് കോടതിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ അഭിഭാഷകര്‍ മര്‍ദിച്ചു.

ഡല്‍ഹിയിലെ വിവിധ കോടതികളില്‍ ഇന്നും അക്രമം

തീസ് ഹസാരി കോടതിയിലെ അഭിഭാഷക - പൊലീസ് സംഘര്‍ഷത്തിന് പിന്നാലെ ഡല്‍ഹിയിലെ വിവിധ കോടതികളില്‍ ഇന്ന് വീണ്ടും അക്രമമുണ്ടായി. സാകേത് കോടതിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ അഭിഭാഷകര്‍ മര്‍ദിച്ചു. ആരെയും അകത്ത് കയറ്റില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദനം.

സമാനമായ സംഭവം കര്‍കര്‍ദോമ കോടതിയിലുമുണ്ടായി. കോടതിക്ക് പുറത്ത് പ്രതിഷേധിച്ച അഭിഭാഷകര്‍ യാത്രക്കാരെ മര്‍ദിച്ചു. അഭിഭാഷകരുടെ പണിമുടക്ക് മിക്ക ജില്ലാ കോടതികളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചു. ഇന്ന് പരിഗണിക്കേണ്ടിയിരുന്ന മുന്‍ ധനമന്ത്രി പി ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈകോടതി മറ്റന്നാളത്തേക്ക് മാറ്റി.

തീസ് ഹസാരി കോടതിയിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റവർക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സുപ്രീംകോടതി അഭിഭാഷകർ ഇന്ത്യ ഗേറ്റിന് മുന്നില്‍ പ്രതിഷേധിച്ചു. തീസ് ഹസാരി സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണവും പൊലീസ് അന്വേഷണവും മുന്നോട്ടുപോവുകയാണ്.