LiveTV

Live

National

അന്തരീക്ഷ മലിനീകരണം രൂക്ഷം; ഡല്‍ഹിയില്‍ വാഹനം നിയന്ത്രണം ആരംഭിച്ചു

വായുമലിനീകരണത്തെ തുടര്‍ന്ന് ദൂരക്കാഴ്ച കുറഞ്ഞത് വിമാന സര്‍വീസിനെ ഇന്നും ബാധിച്ചു

അന്തരീക്ഷ മലിനീകരണം രൂക്ഷം; ഡല്‍ഹിയില്‍ വാഹനം നിയന്ത്രണം ആരംഭിച്ചു

ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ ഒറ്റ, ഇരട്ട വാഹനം നിയന്ത്രണം ആരംഭിച്ചു. അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍ വാഹന നിയന്ത്രണത്തിന് ഉത്തരവിട്ടത്. വായുമലിനീകരണത്തെ തുടര്‍ന്ന് ദൂരക്കാഴ്ച കുറഞ്ഞത് വിമാന സര്‍വീസിനെ ഇന്നും ബാധിച്ചു. ആളുകള്‍ വാഹനനിയന്ത്രണത്തെ പിന്തുണക്കുമ്പോള്‍ ബി.ജെ.പി വിഷയം രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ കുറ്റപ്പെടുത്തി. ട്രാഫിക് പോലീസുകരുടെ 200 അംഗ സംഘത്തെയാണ് വാഹന നിയന്ത്രണം പരിശോധിക്കാനായി നിയോഗിച്ചിരിക്കുന്നത്.

നിയന്ത്രണം ലംഘിച്ചാല്‍ 4000 രൂപയാണ് പിഴ ചുമത്തുക. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വാഹനം നിയന്ത്രണം രാത്രി എട്ട് മണിവരെ ബാധകമായിരിക്കും. ഒറ്റ ഇരട്ട വാഹന നിയന്ത്രണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ മന്ത്രിമാരായ സത്യേന്ദ്ര ജെയിനും, ഗോപാല്‍ റായിയും ഒരു വാഹനത്തിലാണ് ഓഫീസുകളിലേക്ക് എത്തിയത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സൈക്കിളിലും ഓഫീസിലെത്തി. വാഹനനിയന്ത്രണം ബി.ജെ.പി രാഷ്ട്രീയവത്ക്കരിക്കുന്നുവെന്ന് കെജ്‍രിവാള്‍ കുറ്റപ്പെടുത്തി.

അതേസമയം ഇന്നലെ ചേര്‍ന്ന ഉന്നതതലയോഗ തീരുമാനത്തിന്റെ ഭാഗമായി അന്തരീക്ഷ മലിനീകരണത്തിന്റെ സ്ഥിതി സംബന്ധിച്ച് ക്യാബിനെറ്റ് സെക്രട്ടറി ഓരോ ദിവസവും വിലയിരുത്തും. സംസ്ഥാനങ്ങളില്‍ ചീഫ് സെക്രട്ടറിമാരോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട് ഇന്നലെത്ത സാഹചര്യത്തെ അപേക്ഷിച്ച് ഇന്ന് വായു മലിനീകരണതോത് കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും ഗുരുതരമായ സാഹചര്യത്തില്‍ തന്നെയാണ് നഗരം.