LiveTV

Live

National

ഞങ്ങളുടെ ഫോണുകള്‍ മാത്രം ഭീഷണി; പക്ഷേ താരങ്ങള്‍ക്ക് സെല്‍ഫിയെടുക്കാം... മോദിക്കെതിരെ ആഞ്ഞടിച്ച് എസ്.പി.ബി

വിരുന്നില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ തങ്ങളില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫോണുകള്‍ പിടിച്ചുവെച്ചതായും പകരം അതിനുള്ള ടോക്കണുകളും നല്‍കിയതായി എസ്.പി.ബി പറഞ്ഞു.

ഞങ്ങളുടെ ഫോണുകള്‍ മാത്രം ഭീഷണി; പക്ഷേ താരങ്ങള്‍ക്ക് സെല്‍ഫിയെടുക്കാം... മോദിക്കെതിരെ ആഞ്ഞടിച്ച് എസ്.പി.ബി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ വച്ച് നടന്ന വിരുന്നിനിടെ തനിക്ക് നേരിടേണ്ടി വന്ന വിവേചനത്തെ കുറിച്ച് മനസുതുറന്ന് ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം. സിനിമാ താരങ്ങളോട് പക്ഷപാതം കാണിച്ച ആ വിരുന്നില്‍ തനിക്ക് നേരിടേണ്ടി വന്നത് കടുത്ത വിവേചനമാണെന്ന് എസ്.പി.ബി പറയുന്നു. ചില താരങ്ങളോട് കാണിച്ച ഇരട്ടത്താപ്പിലും പക്ഷപാതത്തിലും തനിക്ക് ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഷാരൂഖ് ഖാന്‍, അമീര്‍ ഖാന്‍, കങ്കണ തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങള്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു.

വിരുന്നില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ തങ്ങളില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫോണുകള്‍ പിടിച്ചുവെച്ചതായും പകരം അതിനുള്ള ടോക്കണുകള്‍ നല്‍കിയതായും എസ്.പി.ബി പറഞ്ഞു. പക്ഷേ വിരുന്നിനിടെ ബോളിവുഡ് താരങ്ങള്‍ മോദിക്കൊപ്പം അവരുടെ ഫോണില്‍ സെല്‍ഫി എടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തതായി ശ്രദ്ധയില്‍പെട്ടു. ഇതെങ്ങനെ സംഭവിച്ചു എന്ന കാര്യത്തില്‍ തനിക്ക് ആശയക്കുഴപ്പമുണ്ടെന്നും എസ്.പി.ബി പറഞ്ഞു. മോദിക്കൊപ്പം എന്തുകൊണ്ടാണ് ബോളിവുഡ് താരങ്ങളെ സെൽഫി എടുക്കാൻ അനുവദിച്ചതെന്നും എസ്.പി.ബി ചോദിച്ചു. അദ്ദേഹത്തിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

I am grateful to Ramoji Raoji, (Eenadu), because of whom I was able to attend a reception hosted by our Hon. Prime...

Posted by S. P. Balasubrahmanyam on Saturday, November 2, 2019

എസ്‌.പി‌.ബിയുടെ പോസ്റ്റ് ഇങ്ങനെ: "റാമോജി റാവുജിയോട് ഞാൻ കടപ്പെട്ടവനാണ്, കാരണം ഒക്ടോബർ 29 ന് നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് നടത്തിയ വിരുന്നില്‍ ഞാന്‍ പങ്കെടുത്തിരുന്നു. വസതിയുടെ പരിസരത്ത് പ്രവേശിച്ച ഉടനെ തന്നെ ഞങ്ങളോട് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സെല്‍ഫോണുകള്‍ കൈമാറാന്‍ ആവശ്യപ്പെട്ടു. പകരം ടോക്കണുകൾ‌ നൽ‌കി. പക്ഷേ, അന്ന്‌ പ്രധാനമന്ത്രിക്കൊപ്പം നിന്ന് ബോളിവുഡ് താരങ്ങള്‍ സെല്‍ഫി എടുത്തത് എന്നെ അമ്പരപ്പിച്ചു." - എസ്.പി.ബി പറയുന്നു.