LiveTV

Live

National

ബി.ജെ.പിയെ ഭീഷണിപ്പെടുത്തി ശിവസേന; 170 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന്...

സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുന്നതിന് സംസ്ഥാന നിയമസഭയിൽ മതിയായ പിന്തുണയുണ്ടെന്ന് ശിവസേന അവകാശപ്പെട്ടു. 

ബി.ജെ.പിയെ ഭീഷണിപ്പെടുത്തി ശിവസേന; 170 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന്...

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരുമെന്ന് ബി.ജെ.പി ഭീഷണി മുഴക്കിയതിന് പിന്നാലെ ഇടഞ്ഞുനില്‍ക്കുന്ന സഖ്യകക്ഷിയായ ശിവസേന തിരിച്ചടിച്ച് രംഗത്തെത്തി. സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുന്നതിന് നിയമസഭയിൽ മതിയായ പിന്തുണയുണ്ടെന്ന് ശിവസേന അവകാശപ്പെട്ടു.

മഹാരാഷ്ട്രയിലെ 170 ലധികം എം‌.എൽ.‌എമാരുടെ പിന്തുണ തങ്ങളുടെ പാർട്ടിക്ക് ഉണ്ടെന്നും ചിലപ്പോള്‍ ഇത് 175 ൽ എത്തുമെന്നും ശിവസേന നേതാവ് സഞ്ജയ് റൌത്ത് മാധ്യമങ്ങളോട് പറഞ്ഞു. മഹാരാഷ്ട്ര മന്ത്രിസഭയിൽ 50-50 ശതമാനം മന്ത്രി സ്ഥാനം വേണമെന്നും 2.5 വർഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്നുമാണ് ശിവസേന ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ തർക്കവിഷയത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ശിവസേനയുടെ ആവശ്യങ്ങൾക്ക് വഴങ്ങേണ്ട അവസ്ഥ നിലവിലില്ലെന്നും അടുത്ത അഞ്ച് വർഷം മുഴുവൻ താൻ വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്നുമാണ് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഭട്നാവിസ് പറയുന്നത്.

നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്ന നവംബർ എട്ടിനകം ഇരു സഖ്യകക്ഷികളും തമ്മിൽ ധാരണയിലെത്തുന്നില്ലെങ്കിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടുവരുമെന്നാണ് ബി.ജെ.പിയുടെ ഭീഷണി. അതേസമയം, ജനങ്ങളുടെ വിധിയെ മാനിക്കുമെന്നും സന്തോഷത്തോടെ പ്രതിപക്ഷത്തിരിക്കുമെന്നുമാണ് എന്‍.സി.പിയുടെ നിലപാട്. ഇതിനിടെ ശിവസേനയുമായുള്ള സഖ്യത്തെക്കുറിച്ച് ചർച്ച നടത്താൻ തയ്യാറാണെന്ന് കോൺഗ്രസ് സൂചന നൽകിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.