LiveTV

Live

National

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നു

തിങ്കളാഴ്ച ആരംഭിക്കുന്ന ഒറ്റ ഇരട്ട വാഹന നിയന്ത്രണത്തിലൂടെ മലിനീകരണം ഒരു പരിധി വരെയെങ്കിലും കുറക്കാമെന്ന പ്രതീക്ഷയിലാണ് ഡല്‍ഹി സര്‍ക്കാര്‍

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നു

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നു. മലിനീകരണ നിയന്ത്രണത്തിനായി നാളെ മുതല്‍ ഒറ്റ ഇരട്ട വാഹന നിയന്ത്രണം ആരംഭിക്കും. വായു മലിനീകരണം ഉയര്‍ന്ന തോതില്‍ തുടരുന്നതിനിനിടെ ഇന്ന് ഡല്‍ഹിയില്‍ ഇന്ത്യ - ബംഗ്ലദേശ് ആദ്യ ട്വന്‍റി ട്വന്‍റി മത്സരം നടക്കുകയാണ്

ശനിയാഴ്ച ചിലയിടങ്ങളില്‍ നേരിയതോതില്‍ മഴപെയ്തിരുന്നുവെങ്കിലും അന്തരീക്ഷ മലിനീകരണതോത് മാരകമായ രീതിയില്‍ തന്നെ തുടരുകയാണ്. തിങ്കളാഴ്ച ആരംഭിക്കുന്ന ഒറ്റ ഇരട്ട വാഹന നിയന്ത്രണത്തിലൂടെ മലിനീകരണം ഒരു പരിധി വരെയെങ്കിലും കുറക്കാമെന്ന പ്രതീക്ഷയിലാണ് ഡല്‍ഹി സര്‍ക്കാര്‍. നവംബര്‍ നാല് മുതല്‍ പതിനഞ്ച് വരെ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് വാഹനങ്ങള്‍ക്ക് ഇത്തരത്തില്‍ നിയന്ത്രണം ഉണ്ടാകുക. നിയന്ത്രണം മറികടന്ന വാഹനമോടിക്കുന്നവര്‍ക്ക് നാലായിരം രൂപ പിഴ ഒടുക്കേണ്ടി വരും. വാഹന നിയന്ത്രണം വരുന്ന ദിവസം മുതല്‍ അവസാനിക്കുന്ന ദിവസം വരെ വസീറബാദിനെയും കിഴക്കന്‍ ഡല്‍ഹിയെയും ബന്ധിപ്പിക്കുന്ന സിഗ്നേച്ചര്‍ പാലം അടച്ചിടാനും തീരുമാനമായിട്ടുണ്ട്.

അന്തരീക്ഷ മലിനീകരണം അപകടമായ രീതിയല്‍ ഉയര്‍ന്നതോടെ ഡല്‍ഹിയിലെ സ്കൂളുകള്‍ക്ക് അഞ്ചാം തീയ്യതി വരെ അവധി നല്‍കുകയും ചെയ്തു. മലീനീകരണത്തിന്‍റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് മത്സരം ഡല്‍ഹിയില്‍ നടത്തുന്നത് ഉപേക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നത് പരിഗണിക്കപ്പെട്ടിട്ടില്ല. ബംഗ്ലദേശ് ക്രിക്കറ്റ് താരങ്ങളും ബൌളിങ് പരിശീലകന്‍ വെട്ടോറി അടക്കമുള്ളവരും മാസ്ക് ധരിച്ചാണ് ഇന്ന് പരിശീലനത്തിന് ഇറങ്ങിയത്. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ ആരും മാസ്ക് ധരിച്ചിരുന്നില്ല. കണ്ണിലും തൊണ്ടയിലും പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നത് ഒഴിച്ചാല്‍ മറ്റ് പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന ബംഗ്ലദേശ് പരിശീലകന്‍ റസ്സല്‍ ഡോമിങ്കോയുടെ പരാമര്‍ശം ഇന്നലെ വിവാദമയാരുന്നു.