LiveTV

Live

National

രാഷ്ട്രപതിയെന്താ നിങ്ങളുടെ പോക്കറ്റിലാണോ ? ബി.ജെ.പിയുടെ വായടപ്പിച്ച് ശിവസേന

“രാഷ്ട്രപതിയാണ് ഭരണഘടനാ തലവൻ. അദ്ദേഹം ആരുടേയും പോക്കറ്റിലല്ല. അത്തരമൊരു ഭീഷണി മുഴക്കുന്നത് ജനാധിപത്യത്തെ അപമാനിക്കുന്നതാണ്,

രാഷ്ട്രപതിയെന്താ നിങ്ങളുടെ പോക്കറ്റിലാണോ ? ബി.ജെ.പിയുടെ വായടപ്പിച്ച് ശിവസേന

രാഷ്ട്രപതി രാജ്യത്തിന്റെ ഭരണഘടനാ തലവനാണെന്നും രാഷ്ട്രപതിയുടെയോ ഗവർണറുടെയോ ഓഫീസ് ദുരുപയോഗം ചെയ്യാൻ ബി.ജെ.പി നടത്തുന്ന ഏതൊരു ശ്രമവും രാജ്യത്തിന് ഭീഷണിയാണെന്നും ശിവസേന. നവംബർ ഏഴിനകം സംസ്ഥാനത്ത് പുതിയ സർക്കാര്‍ രൂപീകരിച്ചില്ലെങ്കില്‍ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം നടപ്പാക്കുമെന്ന ബി.ജെ.പി നേതാവിന്റെ മുന്നറിയിപ്പിന്റെ മുനയൊടിച്ചാണ് ശിവസേന രംഗത്തുവന്നിരിക്കുന്നത്. സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധികളിലേക്ക് രാഷ്ട്രപതിയെ വലിച്ചിഴക്കുന്നത് അനാവശ്യവും അനുചിതവുമാണെന്ന് ശിവസേന എം.പി സഞ്ജയ് റൌത്ത് പറഞ്ഞു.

‘ഒറ്റക്ക് ഭൂരിപക്ഷം നേടാത്തവരാണ് രാഷ്ട്രപതി ഭരണം കൊണ്ടുവരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത്’ മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് ശിവസേനയുടെ മറുപടി
Also Read

‘ഒറ്റക്ക് ഭൂരിപക്ഷം നേടാത്തവരാണ് രാഷ്ട്രപതി ഭരണം കൊണ്ടുവരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത്’ മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് ശിവസേനയുടെ മറുപടി

"രാഷ്ട്രപതിയാണ് രാജ്യത്തിന്റെ ഭരണഘടനാ തലവൻ. അദ്ദേഹം ആരുടേയും പോക്കറ്റിലല്ല. അത്തരമൊരു ഭീഷണി മുഴക്കുന്നത് ജനാധിപത്യത്തെ അപമാനിക്കുന്നതാണ്," സഞ്ജയ് പറഞ്ഞു. ബി.ജെ.പിയുടെ ഇത്തരം ഭീഷണികള്‍ക്ക് യാതൊരു പ്രാധാന്യവും നൽകുന്നില്ലെന്നും അത്തരം ഭീഷണികൾ നേരിടേണ്ട കാര്യം പോലുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയുമായുള്ള സഖ്യവും അവരുമായുള്ള പ്രതിബദ്ധതയും അവസാന നിമിഷം വരെ ശിവസേന മാനിക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു. എന്നാല്‍ ഇനി മുതൽ, അത് 'കാത്തിരുന്ന് കാണല്‍' എന്ന നയം ആയിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപതി ഭരണം എന്ന ഭീഷണി മുഴക്കിയ ബി.ജെ.പി നേതാവ് സുധീര്‍ മുങ്കന്തിവാറിനെതിരെ എന്‍.സി.പിയും നേരത്തെ രംഗത്തുവന്നിരുന്നു. സുധീറിന്റെ ഭീഷണി സംസ്ഥാനത്തെ ജനങ്ങളെ അപമാനിക്കുന്നതാണെന്ന് എന്‍.സി.പി നേതാവ് ധനഞ്ജയ് മുണ്ടെ പറഞ്ഞു.

ഉദ്ധവ് താക്കറെ ശരത് പവാറും ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്; പവാര്‍ ഡല്‍ഹിയില്‍
Also Read

ഉദ്ധവ് താക്കറെ ശരത് പവാറും ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്; പവാര്‍ ഡല്‍ഹിയില്‍