LiveTV

Live

National

121 ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയത് സെപ്റ്റംബറില്‍ ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്ന് വാട്‌സ്ആപ്പ്

പെഗാസസ് എന്ന ചാര സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ 1400 പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നും ഇതില്‍ ഇന്ത്യക്കാരുമുണ്ടെന്നും വാട്‌സ്‍ആപ്പ് അധികൃതര്‍ യു.എസ് ഫെഡറല്‍ കോടതിയെയാണ് അറിയിച്ചത്

121 ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയത് സെപ്റ്റംബറില്‍ ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്ന് വാട്‌സ്ആപ്പ്

ഇസ്രായേല്‍ നിര്‍മിത ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് 121 ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ ഇന്ത്യയുടെ സര്‍ക്കാര്‍ ഏജന്‍സികളെ അറിയിച്ചതായി വാട്‌സാപ്. പെഗാസസിന്റെ സഹായത്തോടെ 1400 പേരുടെ വിവരങ്ങള്‍ വാട്‌സാപ് ചോര്‍ത്തിയെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതില്‍ ഇന്ത്യയില്‍നിന്നുളള മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ അടക്കമുളളവരും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ വാട്‌സാപിനോട് വിശദീകരണം തേടിയിരുന്നു. വെളളിയാഴ്ച വാട്‌സാപ് സര്‍ക്കാരിന് വിശദീകരണം നല്‍കുകയും ചെയ്തു.

അതേസമയം, വാട്‌സ്‍ആപ്പ് പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ടൊരു കുറിപ്പ് കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സി.ഇ.ആര്‍.ടി) അവരുടെ വെബ്‌സൈറ്റില്‍ മേയ് 17 ന് പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ മേയ് മുതല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഒരിക്കലും സംഭവത്തെക്കുറിച്ച് തങ്ങളോട് നേരിട്ട് ചോദിക്കുകയോ കൂടുതല്‍ വിവരങ്ങളെക്കുറിച്ചോ ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും, തങ്ങളുടെ സന്ദേശങ്ങള്‍ക്ക് പ്രതികരിച്ചിട്ടില്ലെന്നുമാണ് വാട്‌സാപ് വൃത്തങ്ങള്‍ വ്യക്തമാക്കിയത്.

121 ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയത് സെപ്റ്റംബറില്‍ ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്ന് വാട്‌സ്ആപ്പ്

ഇസ്രയേല്‍ സൈബര്‍ ടെക്‌നോളജി കമ്പനി എന്‍.എസ്.ഒ ഗ്രൂപ്പ് നിര്‍മിച്ച പെഗാസസ് എന്ന ചാര സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ 1400 പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നും ഇതില്‍ ഇന്ത്യക്കാരുമുണ്ടെന്നും വാട്‌സ്‍ആപ്പ് അധികൃതര്‍ യു.എസ് ഫെഡറല്‍ കോടതിയെയാണ് അറിയിച്ചത്. ഇവരുടെ പേരുകള്‍ കമ്പനി പുറത്തുവിട്ടില്ല. എന്‍എസ്ഒ ഗ്രൂപ്പ്, ക്യുസൈബര്‍ ടെക്‌നോളജീസ് എന്നീ കമ്പനികള്‍ക്കെതിരെ യുഎസ് ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തതോടെയാണ് ഈ വിവരം പുറത്തായത്.