LiveTV

Live

National

ഡല്‍ഹിയില്‍ വായു മലിനീകരണ നിരക്ക് ഇന്നും ഉയര്‍ന്നു

ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നെങ്കിലും രാജ്യ തലസ്ഥാനത്ത് ഇന്നും കടുത്ത വായു മലിനീകരണ നിരക്കാണ് രേഖപ്പെടുത്തിയത്

ഡല്‍ഹിയില്‍ വായു മലിനീകരണ നിരക്ക് ഇന്നും ഉയര്‍ന്നു

ഡല്‍ഹിയില്‍ വായു മലിനീകരണ നിരക്ക് ഇന്നും ഉയര്‍ന്ന തോതാണ് രേഖപ്പെടുത്തിയത്. ചില പ്രദേശങ്ങളില്‍ ഇത് എഴുനൂറിന് മുകളിലാണ്. ആരോഗ്യ അടിയന്തിരാവസ്ഥയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുന്നുണ്ട്.

ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നെങ്കിലും രാജ്യ തലസ്ഥാനത്ത് ഇന്നും കടുത്ത വായു മലിനീകരണ നിരക്കാണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ നിരക്ക് 204 ആണ്. ചില ഭാഗങ്ങളില്‍ മലിനീകരണ നിരക്ക് 700ന് മുകളില്‍ വരെ പോയി. ഡല്‍ഹിയിലുടനീളം കടുത്ത പുകമഞ്ഞ് കുമിഞ്ഞ് കൂടിയിട്ടുണ്ട്. ഡല്‍ഹിയോട് ചേര്‍ന്ന ഹരിയാനയിലെ കൈത്താലില്‍ കൃഷിക്കൊരുക്കാനായി വയലുകൾ കത്തിക്കാനാരംഭിച്ചതും കാലാവസ്ഥയെ ബാധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വയലുകള്‍ കത്തിച്ച 133 പേരില്‍ പിഴ ഈടാക്കിയിട്ടുണ്ടെന്ന് ഹരിയാന കാര്‍ഷിക വകുപ്പ് ജില്ലാ ഡെപ്യൂട്ടി സെക്രട്ടറി പറഞ്ഞു.

ആരോഗ്യ അടിയന്തിരാവസ്ഥയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുകയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കടക്കം അഞ്ചാം തീയതി വരെയാണ് നിലവില്‍ നിയന്ത്രണങ്ങള്‍. സ്കൂളുകളുടെ അവധിയും തുടരുകയാണ്.