LiveTV

Live

National

ദല്‍ഹിയില്‍ പൊലീസും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം, വെടിവെപ്പ്

സംഘര്‍ഷത്തില്‍ പരിക്കേറ്റ അഭിഭാഷകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദല്‍ഹിയില്‍ പൊലീസും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം, വെടിവെപ്പ്

ദല്‍ഹി തീസ് ഹസാരി കോടതിയില്‍ പൊലീസും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം. വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. വാഹനങ്ങള്‍ക്ക് തീയിട്ടു. സംഘര്‍ഷത്തില്‍ പരിക്കേറ്റ അഭിഭാഷകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോലീസ് നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ ഒരു അഭിഭാഷകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അഭിഭാഷകന്റെ കാറില്‍ പോലീസ് വാഹനമിടിച്ചത് ചോദ്യം ചെയ്ത അഭിഭാഷകനെ പോലീസ് മര്ദി ച്ചതാണ് സംഘര്ഷറത്തിന് കാരണമായത്. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കോടതി പരിസരത്തേക്ക് മാധ്യമ പ്രവര്‌ത്തകരെ പ്രവേശിപ്പിക്കുന്നത് വിലക്കിയിട്ടുണ്ട്. കോടതിയിലേക്കുള്ള കവാടങ്ങളെല്ലാം പോലീസ് അടച്ചിരിക്കുകയാണ്. പോലീസ് വാന്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് അഗ്‌നിക്കിരയാക്കിയത്. തിസ് ഹസാരി കോടതിയിലുണ്ടായ സംഘര്‍ഷം ഡല്‍ഹി ഹൈക്കോടതിയിലേക്കും പടര്‍ന്നു. ഡല്‍ഹി ഹൈക്കോടതി പരിസരത്തും ഒരു വാഹനം അഗ്‌നിക്കിരയാക്കി.