LiveTV

Live

National

ശിവസേന വിചാരിച്ചാല്‍ മഹാരാഷ്ട്രയില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപികരിക്കാനുള്ള പിന്തുണ ലഭിക്കും; സഞ്ജയ് റാവത്ത്

ശിവസേനയുടെ മുഖ്യമന്ത്രി മഹാരാഷ്ട്ര ഭരിക്കണമെന്നാണ് ജനങ്ങള്‍ താല്‍പ്പര്യപ്പെടുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു

ശിവസേന വിചാരിച്ചാല്‍ മഹാരാഷ്ട്രയില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപികരിക്കാനുള്ള പിന്തുണ ലഭിക്കും; സഞ്ജയ് റാവത്ത്

ശിവസേന വിചാരിച്ചാല്‍ മഹാരാഷ്ട്രയില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപികരിക്കാനുള്ള പിന്തുണ ലഭിക്കുമെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത്. ശിവസേനയുടെ മുഖ്യമന്ത്രി മഹാരാഷ്ട്ര ഭരിക്കണമെന്നാണ് ജനങ്ങള്‍ താല്‍പ്പര്യപ്പെടുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേന ബി.ജെ.പി അധികാര തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് സോണിയഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.

അധികാരം തുല്യമായി വീതിക്കുമെന്ന കരാറിനാണ് ജനങ്ങള്‍ വോട്ട് ചെയ്തെന്നാണ് ശിവസേനയുടെ വാദം. തങ്ങള്‍ ഉയര്‍ത്തിയ ആവശ്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും ഒരുക്കമല്ലെന്നും ശിവസേന വ്യക്തമാക്കി. പാര്‍ട്ടി തീരുമാനിച്ചാല്‍ സര്‍ക്കാര്‍ രൂപികരിക്കാനുള്ള പിന്തുണ ലഭിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇന്ന് കടുപ്പിച്ചു, കഴിഞ്ഞ ദിവസം എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സഞ്ജയ് റാവത്തിന്‍റെ പ്രതികരണം വരുന്നതെന്നതെന്നതാണ് ശ്രദ്ധേയം.

ഇതിനിടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണെങ്കില്‍പോലും ശിവസേന നേതാക്കള്‍ രണ്ട് തവണ മഹാരാഷ്ട്ര ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. ശിവസേനക്ക് എന്‍.സി.പിയും കോണ്‍ഗ്രസും പിന്തുണ നല്‍കുന്നതില്‍ വലിയ അഭ്യൂഹം പരക്കുന്നതിനിടെ മഹാരാഷ്ട്ര നേതാക്കള്‍ ഡ‍ല്‍ഹിയിലെത്തി. മുതിര്‍ന്ന നേതാക്കളായ പൃഥ്വിരാജ് ചവാന്‍, അശോക് ചാവ്‍, ബാലസാഹേബ് തോറാട്ട് അടക്കമുള്ളവരാണ് ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. ഇവര്‍ ഇന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ശിവസേനക്ക് 56 സീറ്റും, എന്‍.സി.പിക്കും കോണ്‍ഗ്രസിനും 54 ഉം 44 ഉം സീറ്റുകളുമാണ് നിലവില്‍ ഉള്ളത്. സര്‍ക്കാര്‍ രൂപികരിക്കാന്‍ 145 എം.എല്‍.എമാരുടെ പിന്തുണയാണ് ആവശ്യം.