LiveTV

Live

National

ജെ.എൻ.യു സർവകലാശാല വൈസ് ചാൻസലർക്ക് ഷോക്കോസ് നോട്ടീസ് നല്‍കി വിദ്യാർഥി യൂണിയൻ

ജെ.എൻ.യു സർവകലാശാല വൈസ് ചാൻസലർക്ക് ഷോക്കോസ് നോട്ടീസ് നല്‍കി വിദ്യാർഥി യൂണിയൻ

ജെ.എൻ.യു സർവകലാശാലയിൽ വൈസ് ചാൻസലർക്ക് ഷോക്കോസ് നോട്ടീസുമായി വിദ്യാർഥി യൂണിയൻ. വിദ്യാർഥി വിരുദ്ധ പ്രവർത്തനത്തിൽ പങ്കെടുത്തുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് വിദ്യാർഥി യൂണിയന്റെ നടപടി. നവംബർ നാലിനകം മറുപടി നൽകിയില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കുമെന്നും യൂണിയൻ അറിയിച്ചു.

വിദ്യാർഥികൾക്ക് വി.സി ഷോക്കോസ് നൽകുന്നത് പതിവാണെങ്കിലും സർവകലാശാല വി.സിക്ക് വിദ്യാർഥികൾക്ക് തിരിച്ച് നോട്ടീസ് നൽകുന്നത് അത്യപൂർവ നടപടിയാണ്. ഹോസ്റ്റൽ മാനുവൽ തിരുത്തിയത് നിയമവിരുദ്ധവും ജനാധിപത്യരഹിതവുമായ രീതിയിലൂടെയാണെന്ന് ആരോപിച്ചാണ് വി.സിക്കെതിരായ ജെ.എൻ.യു വിദ്യാർഥി യൂണിയന്റെ നടപടി.

സർവകലാശാല സ്റ്റാറ്റ്യൂട്ടിനും ജെ.എൻ.യു നിയമത്തിനും എതിരാണ് ഈ നീക്കം. സർവകലാശാലയിലെ ജനാധിപത്യ മര്യാദകൾ ലംഘിക്കുന്ന ഇത്തരം നടപടികൾ തുടർച്ചയായി ചെയ്തു വരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കോടതി ഉത്തരവ് കൂടി ലംഘിച്ചുള്ള വി.സിയുടെ നീക്കം സർവകലാശാലയുടെ ധാർമിക മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും ഷോക്കോസ് നോട്ടീസിൽ ആരോപണമുണ്ട്.

നേരത്തെ പല തവണ ഷോക്കോസ് നോട്ടീസുകൾ നൽകിയെങ്കിലും വി.സി മറുപടി നൽകിയില്ല. ഇത് വി.സിയുടെ അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നും ഷോക്കോസ് നോട്ടീസിൽ മുന്നറിയിപ്പുണ്ട്. നാലാം തീയതി ഉച്ചക്ക് പന്ത്രണ്ട് മണിയാണ് മറുപടി നൽകാനുള്ള അവസാന സമയം.