LiveTV

Live

National

ജാര്‍ഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് അഞ്ച് ഘട്ടങ്ങളിലായി

നിലവില്‍ ബി.ജെ.പി ഭരിക്കുന്ന ജാര്‍ഖണ്ഡ് ഇനി തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ആകെ 5 ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്

ജാര്‍ഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് അഞ്ച് ഘട്ടങ്ങളിലായി

ജാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. 81 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് അഞ്ച് ഘട്ടങ്ങളിലായി നടക്കും. തെരഞ്ഞെടുപ്പ് ഫലം ഡിസംബര്‍ 23ന് പ്രഖ്യാപിക്കും. സംസ്ഥാനത്ത് മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

നിലവില്‍ ബി.ജെ.പി ഭരിക്കുന്ന ജാര്‍ഖണ്ഡ് ഇനി തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ആകെ 5 ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 13 മണ്ഡലങ്ങളിലേക്കുള്ള വിജ്ഞാപനം ഈ മാസം ആറിനിറങ്ങും. ഈ മാസം 30നാണ് ആദ്യ ഘട്ട വോട്ടെടുപ്പ്. ഡിസംബര്‍ 7, 12, 16, 20 തീയതികളിലായി അടുത്ത നാല് ഘട്ട വോട്ടെടുപ്പുകളും നടക്കും. എല്ലായിടത്തെയും വോട്ടെണ്ണല്‍ ഒന്നിച്ച് ഡിസംബര്‍ 23ന് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അറിയിച്ചു.

മാവോയിസ്റ്റ് ഭീഷണിയുള്ള 19 ജില്ലകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 13 ഇടത്ത് ഭീഷണി ശക്തമാണ്. ഇവിടങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയി‍ട്ടുണ്ടെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിക്കും കോണ്‍ഗ്രസിനും പുറമെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയുമാണ് സംസ്ഥാനത്തെ പ്രധാനപ്പെട്ട പാര്‍ട്ടികള്‍. കോണ്‍ഗ്രസും ജാര്‍കണ്ഡ് മുക്തി മോര്‍ച്ചയും സഖ്യത്തിലാകുമെന്നാണ് സൂചന.

ജാര്‍ഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് അഞ്ച് ഘട്ടങ്ങളിലായി