LiveTV

Live

National

ഡല്‍ഹി അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ ഗുരുതര സുരക്ഷാവീഴ്ച

സ്ഫോടക വസ്തുക്കളുള്ളതായി സംശയിക്കുന്ന ബാഗ് വിമാനത്താവളത്തില്‍ നിന്ന് കണ്ടെത്തി

ഡല്‍ഹി അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ ഗുരുതര സുരക്ഷാവീഴ്ച

ഡല്‍ഹി അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ ഗുരുതര സുരക്ഷാവീഴ്ച. സ്ഫോടക വസ്തുക്കളുള്ളതായി സംശയിക്കുന്ന ബാഗ് വിമാനത്താവളത്തില്‍ നിന്ന് കണ്ടെത്തി. ബാഗിലുള്ളത് ഉഗ്ര സ്ഫോടക ശേഷിയുള്ള ആര്‍.ഡി.എക്സാണെന്നാണ് സംശയം. വിമാനത്താവളത്തിലെ സുരക്ഷ വര്‍ധിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്തര്‍ദേശീയ വിമാനത്താവളത്തിന്‍റെ ടെര്‍മിനല്‍ മൂന്നിന്‍റെ പുറത്ത് നിന്ന് സംശയാസ്പദമായ ബാഗ് കണ്ടെത്തിയത്.

ആളുകള്‍ പുറത്തുവരുന്ന ഭാഗത്തുള്ള നാലാം തൂണിനടുത്തായിരുന്നു ബാഗ്. ഉടന്‍ തന്നെ ‌സി.ഐ.എസ്.എഫിനെയും കെ 9 വിഭാഗത്തെയും വിളിച്ചുവരുത്തി. ഇതിന് പുറമെ സ്ഫോടക വസ്തുക്കളുള്ള ബാഗ് പരിശോധിക്കാനായി ബോംബ് സക്വാഡും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി. ആര്‍.ഡി.എക്സിന്‍റെ സിഗ്നല്‍ ബാഗില്‍ നിന്ന് ലഭിച്ചതായാണ് സൂചന.

ബാഗ് നിരീക്ഷണത്തിനായി കൊണ്ടുപോയിരിക്കുകയാണ്. കുറച്ചു നേരം അറൈവല്‍ ടെര്‍മിനല്‍ അടച്ചിട്ടത് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി. വിമാനത്താവളത്തില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. കൂടുതല്‍ സ്ഫോടക വസ്തുക്കളുണ്ടോയെന്ന് പരിശോധിക്കാനായി തെരച്ചില്‍ തുടരുകയാണ്.