LiveTV

Live

National

മാഡി ശര്‍മ എന്ന അന്താരാഷ്ട്ര ബിസിനസ് ഇടനിലക്കാരി ഇ.യു അംഗങ്ങളുടെ കശ്മീര്‍ സന്ദര്‍ശനത്തിന്റെ സംഘാടകയായതെങ്ങിനെ? 

താഴ്‍വരയില്‍ എന്ത് സംഭവിക്കുന്നു എന്ന് പഠിക്കാന്‍ ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല

മാഡി ശര്‍മ എന്ന അന്താരാഷ്ട്ര ബിസിനസ് ഇടനിലക്കാരി ഇ.യു  അംഗങ്ങളുടെ കശ്മീര്‍ സന്ദര്‍ശനത്തിന്റെ സംഘാടകയായതെങ്ങിനെ? 

യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് കശ്മീര്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കിയത് ആരാണ് എന്നതാണ് ദേശീയ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ സജീവ ചര്‍ച്ച. അതേസമയം, മാഡി ശര്‍മ്മ എന്ന അന്തര്‍ദേശീയ ബിസിനസ് ഇടനിലക്കാരിയാണ് സന്ദര്‍ശന പരിപാടിയുടെ സംഘാടകയെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. വിദേശ പ്രതിനിധികളെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച് കൊണ്ട് മാഡി ശര്‍മ്മ അയച്ച ഇ മെയില്‍ പുറത്ത് വന്നിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വി.ഐ.പികളുമായി കൂടിക്കാഴ്ച നടത്താനും കശ്മീര്‍ സന്ദര്‍ശിക്കാനും അവസരം ഒരുക്കാമെന്നാണ് മാഡി ശര്‍മ്മയുടെ വാഗ്ദാനം.

മാഡി ശര്‍മ എന്ന അന്താരാഷ്ട്ര ബിസിനസ് ഇടനിലക്കാരി ഇ.യു  അംഗങ്ങളുടെ കശ്മീര്‍ സന്ദര്‍ശനത്തിന്റെ സംഘാടകയായതെങ്ങിനെ? 

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷം താഴ്‍വരയില്‍ എന്ത് സംഭവിക്കുന്നു എന്ന് പഠിക്കാന്‍ ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. അതുകൊണ്ട് തന്നെ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുടെ സന്ദര്‍ശനം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

യൂറോപ്യന്‍ എം.പിമാരുടെ കശ്മീര്‍ സന്ദര്‍ശനത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി ശിവസേനയും രംഗത്തെത്തി. മുഖപത്രമായ സാംനയിലെ എഡിറ്റോറിയല്‍ ലേഖനത്തിലാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭ ഇടപെടുന്നതിനെ നിങ്ങള്‍ എതിര്‍ക്കുന്നു, എന്നാല്‍ വിദേശ പ്രതിനിധികളെ അക്കുകയും ചെയ്യുന്നു. കശ്മീര്‍ നമ്മുടെ ആഭ്യന്തര പ്രശ്‌നമല്ലേ? ഇന്ത്യന്‍ ജനപ്രതിനിധികള്‍ക്ക് കശ്മീരിലേക്ക് പ്രവേശനം നിഷേധിച്ചിരിക്കെ വിദേശികള്‍ക്ക് എങ്ങിനെ അനുമതി നല്‍കി? ശിവസേന മുഖപത്രം ചോദിക്കുന്നു.