LiveTV

Live

National

ജമ്മുകശ്മീരിലേക്കുള്ള പ്രതിനിധി സംഘത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയതായി യു.കെ എം.പി 

ബ്രിട്ടിനിലെ ലിബറല്‍ ഡെമോക്രാറ്റിക് എം.പിയാണ് ആരോപണവുമായി രംഗത്തെത്തിയത്. 

ജമ്മുകശ്മീരിലേക്കുള്ള പ്രതിനിധി സംഘത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയതായി യു.കെ എം.പി 

ജമ്മുകശ്മീരിലേക്കുള്ള പ്രതിനിധി സംഘത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയതായി യു.കെ എം.പി ക്രിസ് ഡേവിസ്. ജമ്മുകാശ്മീരില്‍ സുരക്ഷസേനയുടെ അകന്പടിയില്ലാതെ സ്ത്ഥിഗതികള്‍ കണ്ട് മനസ്സിലാക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഒഴിവാക്കിയത്. എല്ലാം നന്നായി നടക്കുന്നുവെന്ന് വരുത്തി തീര്‍ക്കാനുള്ള മോദി സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കാനാകില്ലെന്നും ക്രിസ്ഡേവിസ് ആരോപിച്ചു. യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന്‍റെ ജമ്മുകാശ്മീര്‍ സന്ദര്‍ശനം തുടരുകയാണ്.

ബ്രിട്ടിനിലെ ലിബറല്‍ ഡെമോക്രാറ്റിക് എം.പിയാണ് ആരോപണവുമായി രംഗത്തെത്തിയത്. ഒക്ടോബര്‍ ഏഴിന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനുള്ള ക്ഷണം തനിക്ക് ലഭിച്ചു. എന്നാല്‍ സുരക്ഷസേനയുടെ അകമ്പടിയില്ലാതെ ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ കണ്ട് മനസിലാക്കണമെന്ന ആവശ്യം താന്‍ മുന്നോട്ട് വക്കുകയുണ്ടായി. മൂന്ന് ദിവസത്തിന് ശേഷം തനിക്ക് നല്‍കിയ ക്ഷണം പിന്‍വലിക്കപ്പെട്ടുവെന്നും ക്രിസ് ഡേവിസ് പ്രസ്താവനയില്‍ പറഞ്ഞു. എന്താണ് ഇന്ത്യന്‍ സര്‍ക്കാരിന് മറക്കാനുള്ളതെന്നും എല്ലാം നന്നായി നടക്കുന്നുവെന്ന് വരുത്തി തീര്‍ക്കാനുള്ള മോദി സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കാനാകില്ലെന്നും ക്രിസ് ഡേവിസ് കുറ്റപ്പെടുത്തി. യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുടെ സന്ദര്‍ശനം ജമ്മുകശ്മീരില്‍ തുടരുന്പോഴാണ് ക്രിസ് ഡേവിസിന്‍റെ വിമര്‍ശനം പുറത്തുവരുന്നത്. ജമ്മുകശ്മീരിലെ സുരക്ഷ സാഹചര്യം സംബന്ധിച്ച കാര്യങ്ങള്‍ സുരക്ഷസേന പ്രതിനിധി സംഘത്തോട് വിവരിച്ചു. പ്രതിപക്ഷനേതാക്കള്‍ക്ക് അനുവാദം നല്‍കാതെ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ക്ക് സന്ദര്‍ശനത്തിന് അനുമതി നലകിയ മോദി സര്‍ക്കാരിന്‍റെ നടപടി

പാര്‍ലമെന്‍റിനെയും രാജ്യത്തെ ജനപ്രതിനിധികളെയും അപമാനിക്കുന്നതാണെന്ന് കോണ്‍ഗ്രസും സി.പി.എമ്മും കുറ്റപ്പെടുത്തി. സന്ദര്‍ശനം നടത്തുന്ന 27 എംപിമാരില്‍ 22 പേരും തീവ്ര വലതുപക്ഷ പാര്‍‍ട്ടികളില്‍ നിന്നുള്ളവരാണ്. നാസി അനുകൂല പരാമര്‍ശം നടത്തിയതിന് യൂറോപ്യന്‍ യൂണിയന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട പോളണ്ട് എം.പി റെയ്സാര്‍ദ് സെര്‍നാക്കി അടക്കമുള്ളവരാണ് സംഘത്തിലുള്ളത്. ഇതിനിടെ പുല്‍വാമയില്‍ സുരക്ഷേസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. പുല്‍വാമയിലെ പരീക്ഷ കേന്ദ്രത്തിന് തൊട്ടടുത്താണ് ആക്രമണം നടന്നത്.