LiveTV

Live

National

തീയറ്ററില്‍ ദേശീയഗാനത്തിന് എഴുന്നേറ്റില്ല; കുടുംബത്തിന് നേരെ നടന്‍ അടക്കമുള്ളവരുടെ കയ്യേറ്റം

കന്നഡ നടി ബി.വി ഐശ്വര്യ ഇതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നെങ്കിലും പിന്നീട് നീക്കം ചെയ്തു. 

തീയറ്ററില്‍ ദേശീയഗാനത്തിന് എഴുന്നേറ്റില്ല; കുടുംബത്തിന് നേരെ നടന്‍ അടക്കമുള്ളവരുടെ കയ്യേറ്റം

സിനിമാ തീയറ്ററില്‍ ദേശീയഗാനത്തിന്റെ സമയത്ത് എഴുന്നേറ്റ് നില്‍ക്കാത്തതിന്റെ പേരില്‍ കുടുംബത്തിന് നേരെ ആക്രമണം. ബംഗളൂരുവിലാണ് സംഭവം. കന്നട സിനിമാ താരങ്ങളും തീയറ്ററിലുണ്ടായിരുന്ന മറ്റു ചിലരും ചേര്‍ന്നാണ് കുടുംബത്തിന് നേരെ ആക്രമണം നടത്തിയത്. പാകിസ്താനി തീവ്രവാദികളെന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു കുടുംബത്തിന് നേരെ സിനിമാ താരങ്ങളുടെ ആക്രമണം.

കന്നഡ നടി ബി.വി ഐശ്വര്യ ഇതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നെങ്കിലും പിന്നീട് നീക്കം ചെയ്തു. എന്നാല്‍ ഇതിനോടകം വീഡിയോ ഡൌണ്‍ലോഡ് ചെയ്തെടുത്തവര്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെക്കുന്നുണ്ട്. ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാൻ ഈ ദേശവിരുദ്ധര്‍ വിസമ്മതിച്ചു. ഈ ഇന്ത്യൻ വിരുദ്ധരെ ശരിയാക്കാൻ നിങ്ങൾക്ക് ധൈര്യമില്ലേ? എന്നൊക്കെയുള്ള അടിക്കുറിപ്പോടെയായിരുന്നു ഐശ്വര്യ വീഡിയോ പങ്കുവെച്ചത്. ധനുഷ് നായകനായ തമിഴ് ചിത്രം അസുരന്‍ കാണാന്‍ പി.വി.ആർ ഓറിയോൺ മാളില്‍ എത്തിയ കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

തീയറ്ററില്‍ ദേശീയഗാനത്തിന് എഴുന്നേറ്റില്ല; കുടുംബത്തിന് നേരെ നടന്‍ അടക്കമുള്ളവരുടെ കയ്യേറ്റം

വീഡിയോ വൈറല്‍ ആയതോടെ സംഭവത്തില്‍ നവമാധ്യമങ്ങളില്‍ ചേരി തിരിഞ്ഞ് വാദ പ്രതിവാദങ്ങള്‍ നടക്കുന്നുണ്ട്.