LiveTV

Live

National

ഭര്‍ത്താവ് ദിവസവും മുട്ട വാങ്ങി നല്‍കിയില്ല; ഭാര്യ കാമുകനൊപ്പം ഒളിച്ചോടി

കഴിഞ്ഞ ഏതാനും മാസങ്ങള്‍ മുമ്പും ഇവര്‍ ഇതേ കാരണത്താല്‍ ഇത്തരത്തില്‍ ഒളിച്ചോടിയിരുന്നു

ഭര്‍ത്താവ് ദിവസവും മുട്ട വാങ്ങി നല്‍കിയില്ല; ഭാര്യ കാമുകനൊപ്പം ഒളിച്ചോടി

ഭര്‍ത്താവ് മുട്ട വാങ്ങി നല്‍കിയില്ലന്ന കാരണത്താല്‍ ഭാര്യ കാമുകനൊപ്പം ഒളിച്ചേടിയെന്ന് പരാതി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ജില്ലയിലാണ് സംഭവം. കഴിഞ്ഞ ഏതാനും മാസങ്ങള്‍ മുമ്പും ഇവര്‍ ഇതേ കാരണത്താല്‍ ഇത്തരത്തില്‍ ഒളിച്ചോടിയിരുന്നു. തനിക്ക് ദിവസവും ഭര്‍ത്ത് മുട്ട വാങ്ങി നല്‍കാറാല്ലെന്നും ഇതിനാലാണ് താന്‍ ഇറങ്ങിപേയതെന്നുമാണ് ഭാര്യ പറയുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച മുട്ടയുടെ പേരിൽ ദമ്പതികള്‍ വീണ്ടും വഴക്കിട്ടിരുന്നു.

പിന്നീടാണ് ഇവരെ കാണാതാകുന്നത്. കാമുകനെയും കാണാതായതോടെയാണ് ഇരുവരും ഒരുമിച്ചാണ് പോയതെന്ന സംശയം ഉയര്‍ന്നത്. തുടര്‍ന്ന് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു. ദിവസക്കൂലിക്കാരനായ തനിക്ക് ദിവസവും മുട്ട വാങ്ങി നല്‍കാനുള്ള സാമ്പത്തിക ശേഷിയില്ലെന്നാണ് ഭര്‍ത്താവ് പറയുന്നത്. എല്ലാ ദിവസവും മുട്ട കഴിക്കാന്‍ കിട്ടിയില്ലെങ്കില്‍ യുവതി അസ്വസ്ഥമാകുമായിരുന്നുവെന്ന് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു. ഇത് മുതലെടുത്ത ഭാര്യയുടെ കാമുകൻ എല്ലാ ദിവസവും മുട്ടകൾ വാങ്ങി നൽകാറുണ്ടായിരുന്നുവെന്നും ഇയാൾ ആരോപിച്ചു. ഏതായലും ഇരുവരും പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം കെണ്ടുപിടിച്ച അന്വേഷണത്തിലാണ് പൊലീസ്.