LiveTV

Live

National

കുഴൽക്കിണറിൽ വീണ രണ്ട് വയസുകാരനായി പ്രാര്‍ത്ഥനയോടെ നാട്; രക്ഷാദൌത്യം തുടരുന്നു

വിദഗ്ധ സംഘങ്ങളുടെ മണിക്കൂറുകൾ നീണ്ട കഠിന ശ്രമം ഫലം കാണാത്ത സാഹചര്യത്തിൽ, സമീപത്തായി മറ്റൊരു കിണർ കൂടി നിർമിക്കാനാണ് ഇപ്പോഴത്തെ ശ്രമം

 കുഴൽക്കിണറിൽ വീണ രണ്ട് വയസുകാരനായി പ്രാര്‍ത്ഥനയോടെ നാട്; രക്ഷാദൌത്യം തുടരുന്നു

തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ട് വയസുകാരൻ സുജിത്തിനെ രക്ഷിയ്ക്കാനുള്ള തീവ്ര ശ്രമം തുടരുന്നു. വിദഗ്ധ സംഘങ്ങളുടെ മണിക്കൂറുകൾ നീണ്ട കഠിന ശ്രമം ഫലം കാണാത്ത സാഹചര്യത്തിൽ, സമീപത്തായി മറ്റൊരു കിണർ കൂടി നിർമിക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഇതിനായി നെയ് വേലിയിൽ തുരങ്ക നിർമാണത്തിനായി കൊണ്ടുവന്ന യന്ത്ര സാമഗ്രികൾ മണപ്പാറയിൽ പുലർച്ചെയോടെ എത്തിച്ചു. എൺപത് അടി താഴെയാണ് കുട്ടി ഉള്ളത്. കുട്ടി ശ്വസിക്കുന്നത് മൈക്രോ ക്യാമറയിലൂടെ അറിയാനാവുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വിജയഭാസ്‌കര്‍ മാധ്യമങ്ങളെ അറിയിച്ചു. വിജയഭാസ്‌കറെ കൂടാതെ ടൂറിസം മന്ത്രി വി. നടരാജന്‍, ന്യൂനപക്ഷ ക്ഷേമ മന്ത്രി വലാര്‍മതി തുടങ്ങിയവര്‍ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

 കുഴൽക്കിണറിൽ വീണ രണ്ട് വയസുകാരനായി പ്രാര്‍ത്ഥനയോടെ നാട്; രക്ഷാദൌത്യം തുടരുന്നു

സമീപത്തായി നൂറടി താഴ്ചയിൽ കുഴിയെടുത്ത്, അതിലൂടെ ചെന്ന് സുജിത്തിനെ രക്ഷപ്പെടുത്താനാണ് ഇപ്പോഴത്തെ ശ്രമം. ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷനിലെ വിദഗ്ധരും കേന്ദ്ര, സംസ്ഥാന ദുരന്തനിവാരണ സേനകളും അഗ്നിശമന സേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം തുടരുന്നത്. 25 ന് വൈകിട്ട് ആറ് മണിയോടെയാണ് കളിച്ചു കൊണ്ടിരിക്കെ സുജിത്ത് കുഴൽ കിണറിൽ വീണത്.

 കുഴൽക്കിണറിൽ വീണ രണ്ട് വയസുകാരനായി പ്രാര്‍ത്ഥനയോടെ നാട്; രക്ഷാദൌത്യം തുടരുന്നു
കുഴൽക്കിണറിൽ വീണ രണ്ട് വയസുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു
Also Read

കുഴൽക്കിണറിൽ വീണ രണ്ട് വയസുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു