LiveTV

Live

National

ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിച്ചു; വസുന്ധര രാജക്കെതിരെ ആര്‍.എല്‍.പി എം.പി

ഹനുമാൻ ബെനിവാളിന്റെ സഹോദരൻ നാരായൺ ബെനിവാൾ നേരിയ മാർജിനിൽ വിജയിച്ചതിന് പിന്നാലെയാണ് ഈ ആരോപണം

 ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിച്ചു; വസുന്ധര രാജക്കെതിരെ ആര്‍.എല്‍.പി എം.പി

രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജക്കെതിരെ ലോകതാന്ത്രിക്ക് കണ്‍വീനറും ബി.ജെ.പിയുടെ സഖ്യകക്ഷിയായ ആര്‍.എല്‍.പിയുടെ എം.പിയുമായ ഹനുമാൻ ബെനിവാൾ .കിഷണൻ വാർ ഉപതെരഞ്ഞെടുപ്പിൽ രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ സഹായിച്ചുവെന്ന ഹനുമാൻ ബെനിവാൾ പറഞ്ഞു .ഹനുമാൻ ബെനിവാളിന്റെ സഹോദരൻ നാരായൺ ബെനിവാൾ നേരിയ മാർജിനിൽ വിജയിച്ചതിന് പിന്നാലെയാണ് ഈ ആരോപണം . രാജസ്ഥാൻ മുൻ മന്ത്രി യൂനുസ് ഖാനെതിരെയും സമാനമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

ആഭ്യന്തര മന്ത്രി അമിത് ഷാ , വർക്കിങ് പ്രസിഡന്റ് ജെ.പി നദ്ദ , സതീഷ് പൂനിയ എന്നിവരെ ടാഗ് ചെയ്തുകൊണ്ട് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ ആരോപണം ഉന്നയിച്ചിട്ടുള്ളത്. നാരായൺ ബെനിവാളായിരുന്നു ബി.ജെ.പി - ആർ.എൽ.പി സ്ഥാനാർത്ഥിയായി കിഷണൻ വാറിൽ മത്സരിച്ചത്. ഹനുമാൻ ബെനിവാൾ വസുന്ധര രാജെയെ ടാഗ് ചെയ്തുകൊണ്ട് ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ബി.ജെ.പി - ആർ. എൽ.പി സഖ്യമായി മത്സരിച്ച 2019 ലോകസഭാ തെരഞ്ഞെടുപ്പിൽ യൂനുസ് ഖാനും വസുന്ധര രാജെയും നാഗൂരിൽ കോൺഗ്രസിനെ സഹായിച്ചു എന്നും ബെനിവാൾ ആരോപിച്ചു.