LiveTV

Live

National

മുസ്ലീം പള്ളികളിലേക്കുള്ള സ്ത്രീ പ്രവേശനം; കേന്ദ്രത്തിന്‍റെ അഭിപ്രായം തേടി സുപ്രീം കോടതി 

മുസ്ലീം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹരജിയില്‍ കേന്ദ്രത്തോട് അഭിപ്രായം തേടി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അദ്ധ്യക്ഷനായ ബെഞ്ചാണ് അഭിപ്രായം ആരാഞ്ഞത്.

മുസ്ലീം പള്ളികളിലേക്കുള്ള സ്ത്രീ പ്രവേശനം;  കേന്ദ്രത്തിന്‍റെ അഭിപ്രായം തേടി സുപ്രീം കോടതി 

രാജ്യത്തെ എല്ലാ പള്ളികളിലും മുസ്ലീം സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീം കോടതി.

പൊതുതാല്‍പര്യ ഹരജിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, എസ് എ നസീർ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര നിയമ, നീതി, ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന് നോട്ടീസ് നൽകി.

വിവിധ മൗലികാവകാശങ്ങളുടെ ലംഘനമാണ് സ്ത്രീകളെ പള്ളിയില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തതെന്നാരോപിച്ച് യാസ്മീൻ സുബർ അഹ്മദ് പീർസാദെ എന്നയാളാണ് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. സ്ത്രീകള്‍ക്ക് പള്ളികളിലേക്കുള്ള പ്രവേശനം അനുവദിക്കണമെന്ന് സർക്കാർ അധികാരികൾക്കും വഖഫ് ബോർഡിനും നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് യാസ്മീൻ സുബറിന്‍റെ ഹരജി.