LiveTV

Live

National

ദേശീയ തലത്തിൽ നേട്ടങ്ങളുമായി കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

കേരളത്തില്‍ നിന്നുള്ള ജില്ല-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകള്‍ അടക്കമുള്ള 8 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 9 അവാര്‍ഡുകളാണ് നേടിയത്.

ദേശീയ തലത്തിൽ നേട്ടങ്ങളുമായി കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

ദേശീയ തലത്തിൽ നേട്ടങ്ങളുമായി കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. മികച്ച ശിശു സൌഹൃദ പഞ്ചായത്തായി തൃശൂര്‍ കോലഴി പഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍ നിന്നുള്ള ജില്ല-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകള്‍ അടക്കമുള്ള 8 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 9 അവാര്‍ഡുകളാണ് നേടിയത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രി നരേന്ദ്ര സിങ്ങ് തോമറാണ് മികച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തത്.

ശിശു സൗഹൃദ ഗ്രാമ പഞ്ചായത്തിനുള്ള പുരസ്കാരം കോലഴി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ പി.ജി ഏറ്റുവാങ്ങി. ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് ശക്തീകരൺ പുരസ്കാരത്തില്‍ തിരുവനന്തപുരത്തെ മികച്ച ജില്ലാ പഞ്ചായത്തായും നെടുമങ്ങാടിനെയും ശ്രീകൃഷ്ണപുരത്തെയും മികച്ച ബ്ലോക്കുകളായും തെരഞ്ഞെടുത്തു.

മാറഞ്ചേരി, തിരുന്നാവായ, ശൂരനാട് നോർത്ത് ഗ്രാമ പഞ്ചായത്തുകളും പുരസ്കാരത്തിന് അർഹരായി. സാമൂഹിക സാമ്പത്തിക വികസനത്തിനുള്ള നാനാജി ദേശ്മുഖ് രാഷ്ട്രീയ ഗൗരവ് ഗ്രാമസഭ പുരസ്കാരം തിരുന്നാവായ പഞ്ചായത്തിന് ലഭിച്ചു. ഗ്രാമപഞ്ചായത്ത് വികസന യോജന അവാർഡിന് പാപ്പിനിശേരി പഞ്ചായത്തും അർഹരായി.